ഭവനവായ്പ തിരിച്ചടവ് 50 വർഷത്തേക്കാവാം എന്ന നിർദേശം ഉന്നയിച്ചു ട്രംപ്

New Update
H

ഭവന വായ്പ്‌പ 30 വർഷത്തിൽ നിന്നു 50 വർഷമായി ഉയർത്താനുള്ള നിർദേശം പ്രസിഡന്റ് ട്രംപ് മുന്നോട്ടു വച്ചു. വായ്പ കൂടുതൽ ലഘുവായി തിരിച്ചടയ്ക്കുമ്പോൾ വാങ്ങുന്നവർക്ക് കുറച്ചൊരു ആശ്വാസം ലഭിക്കും എന്നതാണ് ലക്‌ഷ്യം.

Advertisment

പാർപ്പിടം വില പിടിച്ചതായിരിക്കെ വായ്പയെടുക്കാൻ തന്നെ ആളില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. പുതിയ നിർദേശം വിപ്ലവാത്മകമായ മാറ്റമാണെന്നു ഫെഡറൽ ഫിനാൻസ് ഏജൻസി ഡയറക്റ്റർ ബിൽ പുൾട്ടെ പറഞ്ഞു.

വായ്പ‌ തിരിച്ചടയ്ക്കാൻ 20 വർഷം കൂടുതൽ എടുക്കുമ്പോൾ പലിശ കൂടും. 30 വർഷം കൊണ്ട് അടയ്ക്കുന്നതിനേക്കാൾ $398,000 കൂടുതലായി അടയ്ക്കേണ്ടി വരും 50 വർഷത്തിന് എന്നാണ് എ പിയുടെ വിശകലനം.

$400,000 വിലയുള്ള വീടിനു വായ്പ‌ എടുക്കുമ്പോൾ 30 വർഷത്തെ കണക്കിൽ $2,293 തിരിച്ചടവ് വരുന്നത് 50 വർഷ പദ്ധതിയിൽ $2,055 ആയി കുറയും.

പലിശ ഇരട്ടിയാവുന്ന പരിപാടിയാണിതെന്നു യുബിഎസ് ഗ്രൂപ് എ ജി നിരീക്ഷകർ പറയുന്നു. ബാങ്കുകൾക്കാണ് മെച്ചമുണ്ടാവുക എന്നാണ് ട്രംപിന്റെ അടിസ്ഥാന പിന്തുണക്കാരായ മാഗാ പറയുന്നത്. വായ്പ തിരിച്ചടച്ചു തീരും മുൻപ് ആളുകൾ മരിച്ചു പോകുമെന്നാണ് റിപ്പബ്ലിക്കൻ റെപ്. മാർജോറി ടെയ്‌ലർ ഗ്രീൻ പറഞ്ഞത്.

ടെലിവിഷൻ അവതാരക ലോറ ഇൻഗ്രഹം തിങ്കളാഴ്ച്ച രാത്രി ഫോക്സ് ന്യൂസിൽ പറഞ്ഞത് ട്രംപിന്റെ നയം അദ്ദേഹത്തിന്റെ മാഗാ സുഹൃത്തുക്കളെ രോഷം കൊള്ളിക്കും എന്നാണ്. എന്നാൽ 50 വർഷം വലിയ കാര്യമൊന്നുമല്ല എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

പദ്ധതിക്ക് കോൺഗ്രസ് അംഗീകാരം വേണ്ടി വരും എന്നതിനാൽ സമയമെടുക്കും.

Advertisment