ഭക്ഷണ സാധനങ്ങൾക്കു ട്രംപ് തീരുവ കുറച്ചു; ഇന്ത്യൻ ഉത്പന്നങ്ങൾക്കും മെച്ചം കിട്ടും

New Update
G

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ചുമത്തിയ ഇറക്കുമതി തീരുവകൾ മൂലമുണ്ടായ വിലക്കയറ്റം അദ്ദേഹത്തിനു രാഷ്ട്രീയമായി തിരിച്ചടി ആയതോടെ വെള്ളിയാഴ്ച്ച ഏതാനും ഭക്ഷണ സാധനങ്ങളുടെ തീരുവ നീക്കം ചെയ്‌തു. നവംബർ 4 തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ പരാജയങ്ങൾ കണക്കിലെടുത്താണ് ഈ നീക്കം.

Advertisment

ഇന്ത്യയിൽ നിന്നുള്ള മാങ്ങാ, മാതളനാരങ്ങ, തേയില എന്നിവയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നു കരുതപ്പെടുന്നു. ഇളവ് നൽകുന്ന ഭക്ഷണ സാധനങ്ങൾ യുഎസിൽ വേണ്ടത്ര ഉല്പാദിപ്പിക്കാൻ കഴിയില്ലെന്നു ട്രംപ് ഭരണകൂടം സമ്മതിക്കുന്നു.

പഴങ്ങൾ, പഴച്ചാറുകൾ, തേയില, മസാല എന്നിവയെ ബദൽ തീരുവ ബാധിക്കില്ലെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി. കാപ്പി, കൊക്കോ,ഓറഞ്ച്, തക്കാളി, ബീഫ് എന്നിവയ്ക്കും ഒഴിവുണ്ട്. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള ശിക്ഷയായ 25% ഉൾപ്പെടെ 50% ആണ് ട്രംപ് ഇന്ത്യയുടെ മേൽ ചുമത്തിയത്.

ജനറിക് മെഡിസിനു ട്രംപ് തീരുവ നേരത്തെ ഒഴിവാക്കിയിരുന്നു.യുഎസ് വാങ്ങുന്നതിൽ 47% ഇന്ത്യയിൽ നിന്നാണ്.

ഉയർന്ന തീരുവ മൂലം ഭക്ഷണ സാധനങ്ങൾക്ക് വില കൂടിയത് യുഎസ് വോട്ടർമാരിൽ രോഷം ഉയർത്തിയെന്നു വ്യക്തമായിട്ടുണ്ട്. എൻ ബി സി ഈയാഴ്ച്‌ച പുറത്തു വിട്ട സർവേയിൽ അക്കാര്യം 30% റിപ്പബ്ലിക്കന്മാരും സമ്മതിക്കുന്നുണ്ട്.

വറുത്ത കാപ്പിക്കുരുവിനു യുഎസിൽ 18.9% കൂടി. ബീഫും വീലും 14.7% ഉയർന്നു. സെപ്റ്റംബറിലെ കൺസ്യൂമർ പ്രൈസ് ഇൻഡക്‌സിലാണ് ഇത് കാണുന്നത്.

ഇന്ത്യൻ ഗ്രോസറികളിൽ ഇറക്കുമതി ചെയ്ത ഇന്ത്യൻ ഉത്പന്നങ്ങൾ ശരാശരി 30% കൂട്ടിയാണ് വിൽക്കുന്നത്. മാങ്ങാ യുഎസ് വിപണിയിൽ ഏറെ പ്രിയപ്പെട്ടതാണ്.

Advertisment