/sathyam/media/media_files/2026/01/12/x-2026-01-12-05-16-49.jpg)
ഇരുനൂറോളം പ്രതിഷേധക്കാരെ ഇറാൻ ഭരണകൂടം വെടിവച്ചു കൊന്നു എന്ന റിപ്പോർട്ടുകൾക്കിടയിൽ, പുരോഹിത ഭരണകൂടത്തിന്റെ ക്രൂരത വച്ചു പൊറുപ്പിക്കില്ലെന്നു പ്രസിഡന്റ് ട്രംപ് ആവർത്തിച്ചു. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രെയം ട്വീറ്റ് ചെയ്ത താക്കീതു റീട്വീറ്റ് ചെയ്ത ട്രംപ്, സ്വന്തം ജനങ്ങളോട് ഇറാൻ ഭരണകൂടം കാണിക്കുന്ന ക്രൂരത കണ്ടു നിൽക്കില്ലെന്നു വ്യക്തമാക്കി.
ഗ്രെയം തന്റെ ട്വീറ്റിൽ പറഞ്ഞിരുന്നു: "ഇത് ഒബാമ ഭരണകൂടമല്ല, ഇറാനിൽ മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടി പ്രതിഷേധിക്കുന്ന ജനങ്ങൾക്കെതിരെ ഇറാന്റെ ആയത്തൊള്ളയും അയാളുടെ നാസി ശിങ്കിടികളും ചേർന്നു അഴിച്ചു വിടുന്ന ക്രൂരത കണ്ടില്ലെന്നു നടിക്കാനാവില്ല.
"അവർ ഒന്നു മനസിലാക്കണം: നിങ്ങളുടെ ജനങ്ങൾക്കെതിരെ നിങ്ങൾ അഴിച്ചു വിടുന്ന ക്രൂരത ഞങ്ങൾ അവഗണിക്കാൻ പോകുന്നില്ല."
സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പറഞ്ഞു: "ഇറാനിലെ ധീരന്മാരായ ജനങ്ങളെ ഞങ്ങൾ വണങ്ങുന്നു."
രണ്ടാഴ്ചയായി സമരം ചെയ്യുന്ന ജനങ്ങൾ ദൈവത്തിന്റെ ശത്രുക്കൾ ആണെന്നാണ് ഇറാൻ ഭരണകൂടത്തിന്റെ നിലപാട്. അത്തരം കുറ്റം ചുമത്തപ്പെടുന്നവർക്കു അവർ നൽകുന്നത് മരണ ശിക്ഷയാണ്.
ട്രംപിന്റെ കൈകളിൽ ഇറാൻ ജനതയുടെ ചോരയാണെന്നു ഇറാൻ പരമാധികാരി ആയത്തൊള്ള അലി ഖമേയാനി ആരോപിച്ചു. "അമേരിക്കൻ പ്രസിഡന്റിനെ സന്തോഷിപ്പിക്കാൻ സ്വന്തം തെരുവുകളിൽ ചോര വീഴ്ത്തുകയാണ് ഭീകരർ. അയാൾ രക്ഷിക്കുമെന്ന് അവർ വിശ്വസിക്കുന്നു. അമേരിക്ക മരിക്കട്ടെ!"
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us