New Update
/sathyam/media/media_files/2025/09/17/vvv-2025-09-17-04-58-09.jpg)
വെനസ്വേലയിൽ നിന്നു ലഹരി മരുന്നുമായി വന്ന മറ്റൊരു ബോട്ട് യുഎസ് സൈന്യം തകർത്തെന്നു തിങ്കളാഴ്ച്ച പ്രസിഡൻറ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. ബോട്ടിൽ ഉണ്ടായിരുന്ന മൂന്നു പേർ കൊല്ലപ്പെട്ടു.
Advertisment
രണ്ടാഴ്ചയ്ക്കിടയിൽ രണ്ടാമത്തെ ആക്രമണമാണിത്. ഈ ആക്രമണകാരികളായ ലഹരി കടത്തുകാർ യുഎസ് ദേശ സുരക്ഷയ്ക്കും വിദേശ നയത്തിനും സുപ്രധാന യുഎസ് താല്പര്യങ്ങൾക്കും ഭീഷണിയാണെന്നു ട്രംപ് ചൂണ്ടിക്കാട്ടി.
അജ്ഞാതമായ സ്ഥലത്തു വെള്ളത്തിൽ ബോട്ട് കത്തുന്ന ദൃശ്യങ്ങളും ട്രംപ് ട്രൂത് സോഷ്യൽ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു.
സെപ്റ്റംബർ 2നു നടന്ന ആദ്യ ആക്രമണത്തെ അപലപിച്ച വെനസ്വേല പ്രസിഡന്റ് നിക്കൊളാസ് മഡുറോ രണ്ടാം ആക്രമണത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. തന്നെ അട്ടിമറിക്കാൻ ട്രംപ് വ്യാള പദ്ധതികൾ നടപ്പാക്കുകയാണെന്നു മഡുറോ ആരോപിച്ചിരുന്നു.