ബൈഡൻ 2020ൽ വധിക്കപ്പെട്ടെന്നും പ്രസിഡന്റായിരുന്നത് അദ്ദേഹത്തിന്റെ ക്ലോൺ ചെയ്ത റോബോട്ടെന്നും ട്രംപ്

New Update
Hgggff

ജോ ബൈഡൻ 2020ൽ വധിക്കപ്പെട്ടെന്നും അതിനു ശേഷം പ്രസിഡന്റായി നമ്മൾ കണ്ടിരുന്നത് അദ്ദേഹത്തെ ക്ലോൺ ചെയ്തു നിർമിച്ച റോബോട്ടിനെ ആയിരുന്നുവെന്നും പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. അവിശ്വസനീയ കഥകൾ സത്യമെന്ന നിലയിൽ പറയുന്നത് ട്രംപിനു പതിവാണെങ്കിലും ഈ കഥ അമ്പരപ്പാണ് ഉളവാക്കിയിട്ടുള്ളത്.  

Advertisment

ട്രംപിന്റെ സോഷ്യൽ മീഡിയ ട്രൂത് സോഷ്യലിൽ ഒരാൾ കുറിച്ച വാദം പ്രസിഡന്റ് ശനിയാഴ്ച്ച രാത്രി എടുത്തു റീപോസ്റ്റ് ചെയ്യുകയായിരുന്നു.

രണ്ടാമത് പ്രസിഡന്റായ ശേഷം 2020ൽ തന്നെ തോൽപിച്ച ബൈഡനെ ട്രംപ് നിരന്തരം ആക്രമിച്ചിരുന്നു. ബൈഡന്റെ അറിവ് കൂടാതെ അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ നയങ്ങൾക്ക് രൂപം നൽകുകയും പലർക്കും മാപ്പു നൽകുകയും ചെയ്തുവെന്നും അതിനായി ഓട്ടോപെൻ ഉപയോഗിച്ചെന്നും ട്രംപ് ആരോപിച്ചിരുന്നു. യുഎസിന്റെ എല്ലാ ദുരിതങ്ങൾക്കും കാരണക്കാരൻ ബൈഡൻ ആണെന്ന് ട്രംപ് ആവർത്തിച്ചു കൊണ്ടിരുന്നു.  

ഗൂഢാലോചന സിദ്ധാന്തങ്ങൾ ആസ്വദിക്കുന്ന ട്രംപ് കൂടെ നിർത്തിയിട്ടുള്ളത് അവയൊക്കെ ശരി വയ്ക്കുന്ന ആളുകളെയാണ്. ദിവസേന ശരാശരി 21 അവാസ്തവമായ കാര്യങ്ങൾ ട്രംപ് പറയുന്നു എന്നാണ് കണക്ക്.

സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് കഴിഞ്ഞ മാസം സന്ദർശിച്ചപ്പോൾ ആ രാജ്യത്തു വെള്ളക്കാർക്കു എതിരെ ആക്രമണം നടക്കുന്നു എന്നു സമർത്ഥിക്കാൻ ട്രംപ് എടുത്തു കാട്ടിയത് കോംഗോയിൽ നിന്നുളള ചിത്രം ആയിരുന്നു. എഫ് ബി ഐ തന്നെ വധിക്കാൻ പദ്ധതിയിട്ടു എന്നിങ്ങനെയുള്ള കഥകൾ 2024 തിരഞ്ഞടുപ്പ് കാലത്തു അദ്ദേഹം പറഞ്ഞിരുന്നു.

Advertisment