/sathyam/media/media_files/2025/04/26/E92Ug9lHAwSqvCA5oNUz.jpg)
യുഎസ് സുപ്രീം കോടതി വിധി പ്രസിഡന്റ് ട്രംപിന്റെ താരിഫ് തീരുമാനങ്ങൾക്ക് അടിയേൽപിച്ചെങ്കിലും ഇന്ത്യയുമായുളള കരാറിൽ മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്നു ട്രംപ് വ്യക്തമാക്കി. "ഒന്നും മാറുന്നില്ല" എന്നു വ്യക്തമാക്കിയ ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ മഹാനായ മാന്യവ്യക്തിയാണെന്നു ആവർത്തിക്കയും ചെയ്‌തു: എ ഗ്രേറ്റ് ജെന്റ്റ്ലീമൻ, എ ഗ്രേറ്റ് മാൻ ആക്ച്വലി ."
"ഇന്ത്യ താരിഫ് നൽകുകയും നമ്മൾ നൽകാതിരിക്കയും ചെയ്യും," ട്രംപ് പറഞ്ഞു. "അങ്ങിനെയാണ് കരാർ. നേരത്തെ മറിച്ചായിരുന്നു.
"നമ്മൾ ഉണ്ടാക്കിയ കരാർ ന്യായമാണ്. നമ്മൾ അവർക്കു തീരുവ കൊടുക്കുന്നില്ല, അവർ നമുക്ക് തരുന്നു."ഇന്ത്യയുമായുള്ള ബന്ധം ഗംഭീരമാണെന്നും അവരുമായി വ്യാപാരം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
ബദൽ നയങ്ങൾ വരുന്നു
സുപ്രീം കോടതി വിധി എന്തായാലും ബദൽ വ്യാപാര നയങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുമെന്നു ട്രംപ് പറഞ്ഞു.
യുഎസ് ട്രെയ്ഡ് റെപ്രെസെന്ററ്റീവ് ജാമിസൺ ഗ്രിയറും അതു തന്നെ പറഞ്ഞു. ഫോക്സ് ന്യൂസിൽ സംസാരിച്ച അദ്ദേഹം അടിവരയിട്ടത് ബദൽ നിയമ ആയുധങ്ങൾ വരുമെന്നാണ്.
അന്യായ വ്യാപാര ഏർപ്പാടുകളുടെ പേരിൽ ചില രാജ്യങ്ങളുടെ മേൽ തീരുവ ചുമത്താൻ കഴിയുമോ എന്നു നോക്കും. ഇപ്പോൾ തന്നെ ഓട്ടോ സ്റ്റീൽ, അലുമിനിയം തുടങ്ങി ചില ഇനങ്ങൾക്കു നാഷണൽ സെക്യൂരിറ്റി താരിഫ് ഉണ്ട്.
ആയുധങ്ങൾ മാറിയാലും നയം മാറില്ലെന്നു ഗ്രിയർ വ്യക്തമാക്കി. നിലവിലുള്ള വ്യാപാര കരാറുകൾ കോടതി വിധി ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us