ഡെമെക്രോറ്റിക് സ്ഥാനാര്‍ഥി സഹോദരനെ വിവാഹം കഴിച്ച സ്ത്രീയെന്ന് ട്രംപ്

New Update
Trump

വാഷിങ്ടണ്‍: അമെരിക്കയിലേയ്ക്ക് എത്താനായി സ്വന്തം സഹോദരനെ വിവാഹം കഴിച്ച സ്ത്രീയാണ് ഡെമോക്രാറ്റിക് പ്രതിനിധി ഇല്‍ഹാന്‍ ഒമര്‍ എന്നും ഇത്തരത്തില്‍ ഒരാളെ അമെരിക്കയ്ക്ക് വേണ്ടെന്നും അവര്‍ തിരിച്ചു പോയി സ്വന്തം രാജ്യം നന്നാക്കണമെന്നും അമെരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പൊളിറ്റിക്കോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇല്‍ഹാന്‍ ഒമറിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. സ്വന്തം സഹോദരനെ വിവാഹം കഴിച്ച് കോണ്‍ഗ്രസായി മാറിയ അവര്‍ പരാതി പറയാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയാത്ത സ്ത്രീയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Advertisment

തനിക്ക് സോമാലിയ സന്ദര്‍ശിക്കാന്‍ താല്‍പര്യമില്ലെന്നും അത് ലോകത്തിലെ ഏറ്റവും മോശം രാജ്യങ്ങളില്‍ ഒന്നാണെന്നു വിശേഷിപ്പിക്കുകയും ചെയ്തു. സോമാലിയക്കാര്‍ ഏറ്റവും കൂടുതലുള്ള മിനസോട്ടയിലെ സമീപകാല സംഭവങ്ങളെ ഭയാനകമെന്നും ട്രംപ് വിശേഷിപ്പിച്ചു. ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള, സോമാലിയക്കാര്‍ ഏറ്റവും കൂടുതലുള്ള മിനസോട്ടയില്‍ വന്‍ തട്ടിപ്പുകളാണ് നടക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സോമാലികള്‍ക്ക് താല്‍ക്കാലിക സംരക്ഷിത പദവി അവസാനിപ്പിക്കുന്നതായും ട്രംപ് പ്രഖ്യാപിച്ചു.

Advertisment