/sathyam/media/media_files/2025/07/20/jgbvgg-2025-07-20-04-26-05.jpg)
പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇന്തോ-പാക്ക് ഏറ്റുമുട്ടലിനിടയിൽ അഞ്ചു ജെറ്റ് വിമാനങ്ങൾ വെടിവച്ചിട്ടെന്നു പ്രസിഡന്റ് ട്രംപ് പറയുന്നു. എന്നാൽ ആരുടെ വിമാനങ്ങളാണ് അവയെന്ന് അദ്ദേഹം പറഞ്ഞില്ല.
വെള്ളിയാഴ്ച്ച റിപ്പബ്ലിക്കൻ ജനപ്രതിനിധികൾക്കു വൈറ്റ് ഹൗസിൽ ഒരുക്കിയ അത്താഴ വിരുന്നിൽ സംസാരിക്കയായിരുന്നു ട്രംപ്.
"നാലോ അഞ്ചോ ജെറ്റുകൾ വെടിവച്ചിട്ടെന്നാണ് എനിക്കു തോന്നുന്നത്," ട്രംപ് പറഞ്ഞു. എന്നാൽ അദ്ദേഹം തെളിവൊന്നും ഹാജരാക്കിയതുമില്ല.
അവകാശവാദം ഉന്നയിച്ചതിന്റെ കാരണം പക്ഷെ വ്യക്തമായിരുന്നു: വ്യാപാരം ആയുധമാക്കി യുദ്ധം നിർത്തിച്ചെന്നു ട്രംപ് പറഞ്ഞു. "നമ്മൾ ഒട്ടേറെ യുദ്ധങ്ങൾ നിർത്തി. അവയെല്ലാം ഗൗരവമായിരുന്നു, ഇന്ത്യ-പാക്കിസ്ഥാൻ പോലെ. രണ്ടു ആണവ ശക്തികൾ തമ്മിലുള്ള പോരാട്ടം ആയിരുന്നു അത്.
"അത് വലുതായിക്കൊണ്ടിരുന്നപ്പോൾ നമ്മൾ വ്യാപാരം ആയുധമാക്കി അത് നിർത്തിച്ചു. നിങ്ങൾ ആയുധം കൊണ്ട് കളി തുടർന്നാൽ വ്യാപാരം ഉണ്ടാവില്ലെന്നു നമ്മൾ താക്കീതു നൽകി."
ഇന്ത്യ ഈ അവകാശവാദം ആവർത്തിച്ചു നിഷേധിച്ചിട്ടുണ്ട്.