ഇറാനുമായി സംസാരിക്കുന്നുണ്ടന്നു ട്രംപ്

New Update
Trump

യുഎസ് ആക്രമണത്തെ ഭയക്കുന്ന ഇറാൻ ചർച്ചയ്ക്കു എത്തിയെന്നു പ്രസിഡന്റ് ട്രംപ്. "പ്രയോജനമുണ്ടോ എന്നു നോക്കാം. ഇല്ലെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്നു നമുക്കറിയാം," അദ്ദേഹം ഫോക്‌സ് ന്യൂസിനോടു പറഞ്ഞു.

Advertisment

കഴിഞ്ഞ പ്രാവശ്യം ചർച്ച കഴിഞ്ഞു അവരുടെ ആണവ കേന്ദ്രങ്ങൾ തകർക്കേണ്ടി വന്നുവെന്നു ട്രംപ് പറഞ്ഞു. അന്ന് ചർച്ച വെറുതെയായി.

"നമ്മുടെ പടുകൂറ്റൻ വിമാനവാഹിനി കപ്പലുകൾ ഇറാനടുത്തേക്കു പോയിട്ടുണ്ട്. വെനസ്വേലയിൽ പോയതിനേക്കാൾ ഏറെ വലുത്."

ഇറാനിൽ എന്ത് സൈനിക നടപടി എടുക്കുമെന്നു ഗൾഫിലെ സഖ്യരാഷ്ട്രങ്ങളോട് പറയാനാവില്ലെന്നു ട്രംപ് പറഞ്ഞു. ഇറാനെ ആക്രമിക്കുന്നതിനെ സൗദി അറേബ്യ ഉൾപ്പെടെയുള്ള സഖ്യരാഷ്ട്രങ്ങൾ എതിർത്തിട്ടുണ്ട്.

ചർച്ചയ്ക്കു വഴി ഒരുങ്ങിയിട്ടുണ്ടെന്നു ഇറാന്റെ സുപ്രീം നാഷണൽ കൗൺസിൽ സെക്രട്ടറി അലി ലാറിജാനി സ്ഥിരീകരിച്ചു. വെള്ളിയാഴ്ച്ച അദ്ദേഹം മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനെ കണ്ടിരുന്നു.

Advertisment