നഗരങ്ങളിൽ നിന്നു നാഷണൽ ഗാർഡുകളെ പിൻവലിക്കയാണെന്നു ട്രംപ്

New Update
Trump

സുപ്രീം കോടതി വിധിയെ തുടർന്നു ഷിക്കാഗോ, ലോസ് ഏഞ്ജലസ്, പോർട്ട്ലാൻഡ് എന്നീ നഗരങ്ങളിൽ നിന്നു നാഷണൽ ഗാർഡുകളെ പിൻവലിക്കയാണെന്നു പ്രസിഡന്റ്റ് ട്രംപ് പ്രഖ്യാപിച്ചു. വലിയ ദേശഭക്തരായ സൈനികർ ഈ നഗരങ്ങളിൽ കുറ്റകൃത്യങ്ങൾ ഏറെ കുറച്ചെന്നു അദ്ദേഹം അവകാശപ്പെട്ടു.

Advertisment

"ഫെഡറൽ ഗവൺമെന്റ് ഇടപെട്ടില്ലെങ്കിൽ ഷിക്കാഗോയും ലോസ് ഏഞ്ജലസും പോർട്ട്ലൻഡും തീർന്നു പോയേനെ," ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

എന്നാൽ ഈ നഗരങ്ങളിലെ 'വളരെ ദുർബലരായ' ഡെമോക്രാറ്റിക് മേയർമാരും ഗവർണർമാരും അറിയാൻ അദ്ദേഹം ഒരു താക്കീതു നൽകി: "ക്രൈം വീണ്ടും ഉയരുമ്പോൾ ഞങ്ങൾ തിരിച്ചു വരും. ചിലപ്പോൾ വളരെ വ്യത്യസ്ത്‌തവും കൂടുതൽ ശക്തവുമായ രീതിയിൽ."

ഷിക്കാഗോയിൽ ഐസ് ഏജന്റുമാർക്കു സംരക്ഷണം നൽകാൻ ഗാർഡുകളെ അയക്കാനുളള ട്രംപിന്റെ തീരുമാനം സുപ്രീം കോടതി തള്ളിക്കളഞ്ഞത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. നടപടി റദ്ദാക്കിയ കീഴ്കോടതി ഉത്തരവുകൾക്കെതിരെ ആയിരുന്നു ട്രംപ് സുപ്രീം കോടതിയെ സമീപിച്ചത്.

ഈ നഗരങ്ങളിൽ ക്രൈം ഉയർന്നുവെന്ന ട്രംപിന്റെ വാദം വെറും രാഷ്ട്രീയമാണെന്നു ഡെമോക്രാറ്റുകൾ വാദിച്ചിരുന്നു. ക്രമസമാധാന പാലനത്തിനു സൈന്യത്തെ വിന്യസിക്കാനുളള അധികാരം ന്യായീകരിക്കുന്ന കാരണങ്ങൾ ട്രംപിനു തെളിയിക്കാൻ കഴിഞ്ഞില്ലെന്നു 6-3 വിധിയിൽ സുപ്രീം കോടതി പറഞ്ഞു.

ഒക്ടോബർ 4നാണു ഷിക്കാഗോയിലും പരിസരത്തും 300 നാഷണൽ ഗാർഡുകളെ ട്രംപ് വിന്യസിച്ചത്. പിറ്റേന്നു ടെക്സസ് നാഷണൽ ഗാർഡുകളെ ഫെഡറൽ സേനയാക്കി മാറ്റി ഷിക്കാഗോയിലേക്കു അയച്ചു. ആ നടപടി ഒക്ടോബർ 9നു ഇല്ലിനോയിൽ യുഎസ് ഡിസ്ട്രിക്ട് കോർട്ട് തടഞ്ഞു. ഒക്ടോബർ 16നു അപ്പീൽ കോടതി ആ വിധി അംഗീകരിച്ചു. അപ്പോഴാണ് ട്രംപ് സുപ്രീം കോടതിയിൽ പോയത്.

Advertisment