/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
2026 ഇടക്കാല തെരഞ്ഞടുപ്പിൽ സത്യസന്ധത ഉറപ്പാക്കാൻ മെയ്ൽ-ഇൻ വോട്ടിംഗും ഇലക്ട്രോണിക് ടാബുലേഷൻ മെഷീനുകളും നിരോധിക്കുന്ന ഉത്തരവിൽ ഉടൻ ഒപ്പുവയ്ക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച്ച വ്യക്തമാക്കി.
മെയ്ൽ-ഇൻ ബാലറ്റുകൾക്കെതിരായ പ്രസ്ഥാനത്തെ താൻ നയിക്കുമെന്നു ട്രംപ് ട്രൂത് സോഷ്യലിൽ പറഞ്ഞു. ഇലക്ട്രോണിക് വോട്ടെണ്ണൽ ആവട്ടെ, തെല്ലും കൃത്യമല്ല. അവ വിലപിടിച്ചതും ഗൗരവമായ വിവാദത്തിൽ പെട്ടതുമാണ്."
യന്ത്രങ്ങൾ തെല്ലും കൃത്യമല്ലെന്ന ആരോപണത്തിന് അദ്ദേഹം തെളിവ് നൽകിയില്ല. യന്ത്രങ്ങളിൽ എണ്ണുന്ന വോട്ടുകൾ പല തലത്തിൽ പരിശോധിച്ചു കൃത്യത ഉറപ്പു വരുത്തുന്നതാണ്.
തന്റെ നീക്കത്തെ ഡെമോക്രറ്റുകൾ ശക്തമായി എതിർക്കുമെന്നു ട്രംപ് പറഞ്ഞു. കാരണം അവർ ചരിത്രത്തിൽ കാണാത്ത തട്ടിപ്പു നടത്തുന്നവരാണ്."
ഒപ്പുവയ്ക്കാൻ പോകുന്ന എക്സിക്യൂട്ടീവ് ഓർഡറിന്റെ വിശദാംശങ്ങൾ ട്രംപ് നൽകിയില്ല.
യുഎസ് തിരഞ്ഞെടുപ്പുകൾ വികേന്ദ്രീകൃതമാണ്, അവ സംസ്ഥാന-പ്രാദേശിക തലത്തിൽ മേൽനോട്ടം വഹിക്കുന്നവയാണ്. ഫെഡറൽ ഗവൺമെന്റ് നൽകുന്ന അടിസ്ഥാന നിയമങ്ങളുണ്ട്.
സ്ഥാനാർഥികളുടെ പ്രവർത്തനം ഫെഡറൽ ഇലക്ഷൻ കമ്മീഷൻ നിരീക്ഷിക്കും.
2021 മാർച്ചിൽ പ്രസിഡന്റ് ജോ ബൈഡൻ വോട്ടർ റജിസ്‌ട്രേഷൻ വിപുലമാക്കാൻ ഫെഡറൽ ഏജന്സികളോട് നിർദേശിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി അതിനെ കഠിനമായി വിമർശിച്ചു.
മെയ്ൽ-ഇൻ ബാലറ്റുകൾ ടാബുലെറ്റ് ചെയ്യുന്നതിൽ നിന്നു സംസ്ഥാനങ്ങളെ വിലക്കുന്ന ഉത്തരവ് മാർച്ചിൽ ട്രംപ് ഇറക്കിയത് ജൂണിൽ കോടതി തടഞ്ഞിരുന്നു. പ്രസിഡന്റിന് അതിനുള്ള അധികാരം ഇല്ലെന്നു കോടതി പറഞ്ഞു.
എന്നാൽ തനിക്കു ആ അധികാരം ഉണ്ടെന്നു തിങ്കളാഴ്ച്ച ട്രംപ് അവകാശപ്പെട്ടു. സംസ്ഥാനങ്ങൾ ഫെഡറൽ ഏജന്റുമാർ മാത്രമാണെന്നും ഫെഡറൽ ഗവൺമെന്റ് പറയുന്ന എന്തും അനുസരിക്കാൻ അവർ ബാധ്യസ്ഥരാണെന്നും അദ്ദേഹം വാദിക്കുന്നു.
2020ൽ മെയ്ൽ-ഇൻ വോട്ടിംഗ് വഴി യുഎസ് തിരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞെന്നു ട്രംപ് അലാസ്‌ക ഉച്ചകോടിക്കു ശേഷം ചൂണ്ടിക്കാട്ടി. "മെയ്ൽ-ഇൻ വോട്ടിംഗ് ഉണ്ടെങ്കിൽ ഒരു രാജ്യത്തിലും സത്യസന്ധമായി തിരഞ്ഞെടുപ്പ് നടത്താനാവില്ല."