/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
ഇന്ത്യയുടെ മേൽ 25% ഇറക്കുമതി തീരുവ ചുമത്തുമെന്നു ചൊവാഴ്ച്ച പ്രഖ്യാപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച്ച ഇന്ത്യയും റഷ്യയും തമ്മിലുളള ബന്ധങ്ങളെ ആക്ഷേപിച്ചു സംസാരിച്ചു. രണ്ടു രാജ്യങ്ങളുടേതും 'മരണമടഞ്ഞ സമ്പദ് വ്യവസ്ഥ'കളാണ് എന്നാണദ്ദേഹം വിശേഷിപ്പിച്ചത്.
"ഇന്ത്യയും റഷ്യയും തമ്മിൽ എന്താണ് ഏർപ്പാടെന്നത് എനിക്കു പ്രശ്നമല്ല," പ്രസിഡന്റ് ട്രൂത് സോഷ്യലിൽ കുറിച്ചു.
"എനിക്കൊരു പുല്ലുമില്ല. അവർക്കു അവരുടെ നിർജീവ സമ്പദ് വ്യവസ്ഥകളെ ഒന്നിച്ചു കുഴിച്ചു മൂടാം."
ഇന്ത്യയുടെ വ്യാപാര ശൈലിയെ വീണ്ടും കടന്നാക്രമിച്ച ട്രംപ്, ലോകത്തു ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്ന് ചൂണ്ടിക്കാട്ടി. യുഎസും ഇന്ത്യയും തമ്മിൽ കാര്യമായ വ്യാപാരമില്ല. അതിനു കാരണം ഇന്ത്യയുടെ നയങ്ങളാണ്.
റഷ്യയുമായും യുഎസിനു കാര്യമായി കച്ചവടം ഒന്നും തന്നെയില്ലെന്നു ട്രംപ് പറഞ്ഞു. "അതങ്ങിനെ ഇരുന്നോട്ടെ."
യുഎസ് റഷ്യയോട് കൈവിട്ടു കളിക്കയാണെന്നു മുൻ പ്രസിഡന്റ് ദിമിത്രി മെദ്വദേവ് പറഞ്ഞതിനോടുള്ള ട്രംപിന്റെ പ്രതികരണം കൂടി ആയിരുന്നു അത്. യുഎസ് സമീപനം യുദ്ധത്തിലേക്കാണ് നയിക്കുന്നതെന്ന് മെദ്വദേവ് പറഞ്ഞിരുന്നു.
"മെദ്വദേവ് പരാജയപ്പെട്ട മുൻ പ്രസിഡന്റാണ്," ട്രംപ് കുറിച്ചു. "ഇപ്പോഴും പ്രസിഡന്റാണെന്നാണ് അയാളുടെ വിചാരം. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം. അയാൾ വളരെ അപകടം പിടിച്ച മേഖലയിലേക്കാണ് പ്രവേശിക്കുന്നത്."
ഇന്ത്യ കർഷകരുടെയും സംരംഭകരുടെയും ചെറുകിട വ്യവസായികളുടെയും താല്പര്യങ്ങൾ കൈവിട്ടു ഒരിക്കലും പോവില്ലെന്ന് അതിന്ടെ ന്യൂ ഡൽഹി വ്യക്തമാക്കി. ട്രംപിന്റെ ഭീഷണികൾക്കു പ്രതികരിക്കയായിരുന്നു ഇന്ത്യാ ഗവൺമെന്റ.
"ഇന്ത്യയും യുഎസും ന്യായമായ, പരസ്പരം പ്രയോജനപ്പെടുന്ന വ്യാപാര കരാറിനാണ് ഏതാനും മാസങ്ങളായി ചർച്ച നടത്തി വന്നത്. നമ്മൾ ആ നിലപാടിൽ ഉറച്ചു തന്നെയാണ് നിൽക്കുന്നത്."
വിദേശ രാജ്യങ്ങൾക്കു വിപണി തുറന്നു കൊടുക്കാൻ ഇന്ത്യക്കു മടിയില്ല. പക്ഷെ ഇന്ത്യയിലെ താല്പര്യങ്ങൾ ബലി കഴിക്കാൻ സാധ്യമല്ല.