ലോകത്തിന്റെ പല ഭാഗങ്ങളിലായി 150ലേറെ രാജ്യങ്ങളുടെയും മേഖലകളുടെയും മേൽ ഒരേ നിരക്കിൽ ഇറക്കുമതി തീരുവ ചുമത്തുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. "ആ ഗ്രൂപ്പിൽ എല്ലാവര്ക്കും ഒരേ നിരക്കിലായിരിക്കും താരിഫ്," ബുധനാഴ്ച്ച വൈറ്റ് ഹൗസിൽ ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമാദ് അൽ ഖലീഫയെ സ്വീകരിച്ച ചടങ്ങിൽ ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു.
വലിയ സമ്പദ് വ്യവസ്ഥകളല്ല അവയൊന്നും എന്നു ട്രംപ് പറഞ്ഞു. അത്രയധികം കച്ചവടം നടത്തുന്നവരുമല്ല.
ഉഭയകക്ഷി കരാർ ഒപ്പുവയ്ക്കാത്ത രാജ്യങ്ങൾക്കു 10% അടിസ്ഥാന തീരുവ ട്രംപ് ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. അത് 15 അല്ലെങ്കിൽ 20% വരെ കൂട്ടാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബുധനാഴ്ച്ച പറഞ്ഞ വിഭാഗത്തിന് എത്ര തീരുവ ഉണ്ടാവുമെന്നു ട്രംപ് പറഞ്ഞില്ല.
ഓഗസ്റ്റ് 1 മുതൽ നിലവിൽ വരുന്ന പുതിയ നിരക്കുകളെ കുറിച്ചു ട്രംപ് യൂറോപ്യൻ യൂണിയൻ, ജപ്പാൻ, സൗത്ത് കൊറിയ എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു കത്തയച്ചിട്ടുണ്ട്. അതോടെ തിരക്കിട്ട ചർച്ചകൾ ആരംഭിച്ചു.