മാഗയ്ക്കു മനസിലാവില്ല വിദേശിയരെ സ്വാഗതം ചെയ്യുമെന്നു ട്രംപ്

New Update
Trump

എച്-1 ബി വിസയെ ഒരിക്കൽ കൂടി ന്യായീകരിച്ചു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. "എന്റെ യാഥാസ്ഥിതിക സുഹൃത്തുക്കളെയും മാഗാ കൂട്ടരെയും എനിക്ക് പ്രിയം തന്നെയാണ്. പക്ഷെ ഈ രാജ്യത്തിനു വിദേശ വിദഗ്ദ്ധരെ കൂടിയേ തീരൂ," യുഎസ്-സൗദി ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ പ്രസിഡന്റ് പറഞ്ഞു.

Advertisment

ട്രംപിന്റെ അടിത്തറയെന്നു അറിയപ്പെടുന്ന മാഗായിൽ നിന്നു എച്-1 ബി പ്രോഗ്രാമിനെതിരെ കടുത്ത വിമർശനം ഉയരുമ്പോഴാണ് ട്രംപ് പുതിയ നിലപാട് വീണ്ടും ആവർത്തിച്ചത്. "അവർക്കിതു മനസിലാക്കാൻ കഴിയുന്നില്ല," അദ്ദേഹം പറഞ്ഞു.

സാങ്കേതിക പരിജ്ഞാനമുള്ള അമേരിക്കക്കാരെ വേണ്ടത്ര കിട്ടാനില്ല എന്നതു കൊണ്ട് അവർക്കു പരിശീലനം കൊടുക്കാൻ താൻ വിദേശിയരെ കൊണ്ടുവരുമെന്നു ട്രംപ് പറഞ്ഞു.

"ഞാൻ അവരെ സ്വാഗതം ചെയ്യും."

Advertisment