/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
രണ്ടു തവണയിൽ കൂടുതൽ പ്രസിഡന്റാവാൻ ഭരണഘടന അനുവദിക്കുന്നില്ലെങ്കിലും 2028ൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാവാൻ ശ്രമിക്കുമോ എന്ന ചോദ്യം തിങ്കളാഴ്ച്ച ഡോണൾഡ് ട്രംപ് നേരിട്ടു.
ഒരിക്കൽ കൂടി അധികാര സ്ഥാനത്തിരിക്കാൻ താത്പര്യമുണ്ടെന്നു സമ്മതിച്ചെങ്കിലും വി പി ആവാൻ ഇഷ്ടമില്ലെന്നു ടോക്കിയോയിലേക്കു പറക്കുമ്പോൾ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
ന്യൂ യോർക്ക് ഡെമോക്രാറ്റിക് റെപ്. അലെക്സാൻഡ്രിയ ഒക്കെഷ്യോ കോർട്ടസിനെതിരെ ട്രംപ് മത്സരിച്ചാൽ കൊള്ളാമെന്ന മുൻ സഹായി സ്റ്റീവ് ബാനന്റെ നിർദേശം ശ്രദ്ധയിൽ പെടുത്തിയപ്പോൾ അതാവാം എന്നു ട്രംപ് പ്രതികരിച്ചു. "ഏറ്റവും ഉയർന്ന ജനപ്രീതിയിലാണ് ഞാൻ,” അദ്ദേഹം ചൂണ്ടിക്കാട്ടി.
വാൻസ് പ്രസിഡന്റ് സ്ഥാനാർഥിയാവുക, സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ വി പി ആവുക എന്നതാണ് ഏറ്റവും നല്ലതെന്നു ട്രംപ് പറഞ്ഞു. അവരെ തോൽപിക്കാൻ കഴിയില്ല.
ട്രംപിനു മൂന്നാമതും മത്സരിക്കാൻ വഴിയുണ്ടെന്നു ബാനൻ അതിനിടെ പറഞ്ഞു. അത് എങ്ങനെ എന്നത് രഹസ്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us