രാജ്യാന്തര നിയമങ്ങൾ പുല്ല്, മനസിനു മാത്രമേ തന്നെ നിയന്ത്രിക്കാൻ കഴിയൂ എന്നു ട്രംപ്

New Update
Trump

അന്താരാഷ്ട്ര നിയമങ്ങൾ തനിക്കു വിഷയമല്ലെന്നു പ്രസിഡന്റ് ട്രംപ്. "എന്നെ നയിക്കുന്നത് എന്റെ സ്വന്തം ധാര്‌മികതയാണ്."ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള നീക്കത്തിൽ തടയിടുന്ന ആഗോള അധികാര പരിധി ഉണ്ടോ എന്നു 'ന്യൂ യോർക്ക് ടൈംസ്'

Advertisment

ചോദിച്ചപ്പോഴാണ് ട്രംപ് പറഞ്ഞത്: "എന്നെ തടയാൻ എൻ്റെ മനസിനു മാത്രമേ കഴിയൂ.

"എനിക്ക് എന്റെ സ്വന്തം ധാര്മികതയുണ്ട്. എൻ്റെ മനസിനു മാത്രമേ എന്നെ തടയാൻ കഴിയൂ. എനിക്ക് രാജ്യാന്തര നിയമങ്ങൾ വിഷയമല്ല. ഞാൻ ആരെയും ഉപദ്രവിക്കാൻ ശ്രമിക്കുന്നില്ല."

താൻ ഉള്ള കാലത്തോളം ചൈന തായ‌്വാൻ പിടിച്ചെടുക്കാൻ ശ്രമിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഗ്രീൻലൻഡ് സ്വന്തമാക്കണം എന്നു തന്നെയാണ് തന്റെ ലക്ഷ്യമെന്നു ട്രംപ് പറഞ്ഞു. നേറ്റോ ആണോ ഗ്രീൻലൻഡ് ആണോ പ്രധാനം എന്ന ചോദ്യത്തിനു പക്ഷെ അദ്ദേഹം വ്യക്തമായ മറുപടി പറഞ്ഞില്ല.

ഗ്രീൻലൻഡ് കാര്യത്തിൽ ട്രംപ് പറയുന്നത് യൂറോപ്യൻ നേതാക്കൾ ഗൗരവമായി കാണണമെന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു.

Advertisment