വാഷിങ്ടണ്‍: ഇറാനും ഇസ്രായേലും തമ്മില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിനു ധാരണയായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സാമൂഹ്യ മാധ്യമമായ എക്സില്‍ കുറിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഏകദേശം ആറുമണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ ആരംഭിക്കുമെന്നാണ് അവകാശവാദം.
ഇറാനാകും വെടിനിര്‍ത്തല്‍ ആരംഭിക്കുക. 12 മണിക്കൂറിനു ശേഷം ഇസ്രായേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് അവകാശപ്പെടുന്നു. സംഘര്‍ഷം അവസാനിക്കുന്നതില്‍ ഇരു രാജ്യങ്ങളെയും ട്രംപ് പ്രശംസിക്കുകയും ചെയ്തു.
ഖത്തറിലെ ആക്രമണത്തെ കുറിച്ച് ഇറാന്‍ നേരത്തെ വിവരം നല്‍കിയിരുന്നെന്നും ട്രംപ് പറഞ്ഞു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈനിക താവളം നേരത്തെ ഒഴിപ്പിച്ചതിനാല്‍ ആളപായമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന് ഇനി സമാധാനത്തിലേക്കും ഐക്യത്തിലേക്കും മടങ്ങാമെന്നും സമാനമായി ഇസ്രായേലിനെയും താന്‍ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.