അണ്വായുധം ഉണ്ടാക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്നുയു ട്രംപ്

New Update
G

അമേരിക്ക വരെ എത്തുന്ന മിസൈലുകൾ നിർമിച്ചു കൊണ്ടിരിക്കുന്ന ഇറാനെ തടയുമെന്നും അണ്വായുധം ഉണ്ടാക്കാൻ അവരെ ഒരിക്കലും അനുവദിക്കില്ലെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്‌താവിച്ചു.

Advertisment

"ആണവ പരിപാടി ഉപേക്ഷിക്കാൻ ഇറാനോട് ആവശ്യപ്പെട്ടിരുന്നു," ട്രംപ് പറഞ്ഞു. "എന്നിട്ടും അവർ അത് തുടരുകയാണ്. ഡീൽ ഉണ്ടാക്കാൻ അവർക്കു താല്പര്യമുണ്ട്. എന്നാൽ ഒരിക്കലും അണ്വായുധം ഉണ്ടാക്കില്ല എന്നു പരിപാവനമായി പറയാൻ അവർ തയാറല്ല.

"ലോകത്തു ഭീകരത സ്പോൺസർ ചെയ്യുന്ന പ്രധാന രാജ്യത്തെ അണ്വായുധം നിർമിക്കാൻ ഞാൻ ഒരിക്കലും അനുവദിക്കില്ല."

യൂറോപ്പിനെ എത്തിപ്പിടിക്കുന്ന മിസൈലുകൾ അവർ നിർമിച്ചു കഴിഞ്ഞെന്നു ട്രംപ് പറഞ്ഞു. യുഎസിൽ എത്തിപ്പിടിക്കാൻ കഴിയുന്ന മിസൈലുകൾ നിർമിക്കാനുള്ള ശ്രമത്തിലാണ് അവർ.

ഇറാനിൽ പ്രതിഷേധത്തിൽ പങ്കെടുത്ത 32,000 പേരെ പുരോഹിത ഭരണകൂടം കൊലപ്പെടുത്തിയെന്നു ട്രംപ് ആരോപിച്ചു.

Advertisment