/sathyam/media/media_files/2025/09/16/ggv-2025-09-16-04-33-41.jpg)
ടെക്സസിലെ ഡാളസിൽ ഇന്ത്യൻ വംശജനായ ചന്ദ്ര നാഗമല്ലയ്യയെ കഴുത്തറുത്തു കൊന്ന കേസിൽ നീതി ഉറപ്പാക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ക്യൂബയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണ് കൊല നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"നിയമം അനുവദിക്കുന്ന പരമാവധി വ്യവസ്ഥകളും ഉപയോഗിച്ച് അയാളെ പ്രോസിക്യൂട്ട് ചെയ്യും. കരുതിക്കൂട്ടിയുള്ള കൊല അയാളുടെ മേൽ ചുമത്തും.
നാഗമല്ലയ്യ ആദരണീയനായ വ്യക്തി ആയിരുന്നുവെന്നു ട്രംപ് പറഞ്ഞു. ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ചാണ് അയാളെ അതിക്രൂരമായി ശിരസ് ഛേദിച്ചു കൊന്നത്. ഈ രാജ്യത്തു ഒരിക്കലൂം ഉണ്ടാവാൻ പാടില്ലാത്ത ക്യൂബയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണ് പ്രതി.
"അയാളെ നേരത്തെ ഭീകരമായ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളെ ബലാത്സംഗം ചെയ്‌ത കേസുകൾ ഉൾപ്പെടെ. നമ്മുടെ കഴിവ് കെട്ട ജോ ബൈഡൻ അയാളെ മോചിപ്പിച്ചത് ക്യൂബയ്ക്ക് അയാളെ വേണ്ട എന്നു പറഞ്ഞതു കൊണ്ടാണ്. എന്റെ കീഴിൽ ഇത്തരം കൊടും കുറ്റവാളികൾ അത്തരം മ സമീപനം പ്രതീക്ഷിക്കേണ്ട''.
പ്രതി യോർഡനിസ് കോബോസ്-മാർട്ടിനെസിനെ (37) നാടു കടത്താൻ തീരുമാനിച്ചതായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് വെള്ളിയാഴ്ച്ച പറഞ്ഞിരുന്നു.