/sathyam/media/media_files/2025/07/04/donald-trump-untitledtrmpp-2025-07-04-08-41-43.jpg)
അലാസ്‌ക ഉച്ചകോടിയിൽ റഷ്യ യുദ്ധം അവസാനിപ്പിക്കാൻ സമ്മതിച്ചില്ല എന്നതു കൊണ്ട് അവരിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയുടെ മേൽ ഇനിയും ഇറക്കുമതി തീരുവ ചുമത്താൻ സാധ്യതയില്ലെന്നു പ്രസിഡന്റ് ട്രംപ് സൂചിപ്പിച്ചു. അലാസ്‌കയിൽ നിന്നു മടങ്ങുമ്പോൾ ഫോക്‌സ് ന്യൂസുമായി സംസാരിക്കുകയായിരുന്നു ട്രംപ്.
റഷ്യയിൽ നിന്നു 40% വരെ എണ്ണ വാങ്ങിയിരുന്ന ഇന്ത്യയെ റഷ്യൻ പ്രസിഡന്റ് പുട്ടിനു നഷ്ടമായി എന്നാണ് ട്രംപിന്റെ വാദം. "ഇനിയും ഉപ തീരുവ ചുമത്തിയാൽ അവർക്കതു കനത്ത അടിയാവും. ആവശ്യമെങ്കിൽ ഞാൻ അത് ചെയ്യും. പക്ഷെ ഇപ്പോൾ ആവശ്യം തോന്നുന്നില്ല."
ഓഗസ്റ്റ് 27നാണു ട്രംപ് പ്രഖ്യാപിച്ചിട്ടുള്ള അധിക 25% തീരുവ നിലവിൽ വരിക. അലാസ്‌കയിൽ വിജയം കണ്ടില്ലെങ്കിൽ ഇന്ത്യയുടെ മേൽ കൂടുതൽ തീരുവ ഉണ്ടാവാമെന്നു യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെന്നറ്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇന്ത്യ യുഎസിൽ നിന്നു കൂടുതൽ എണ്ണ വാങ്ങണം എന്നതാണ് ട്രംപിന്റെ ആവശ്യം. അത് ജനുവരി മുതൽ ഇന്ത്യ ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. അതിന്റെ ഫലമായി യുഎസ് വ്യാപാര കമ്മി കുറഞ്ഞിട്ടുമുണ്ട്.
ജനുവരി മുതൽ ജൂൺ വരെ ഇന്ത്യ യുഎസിൽ നിന്ന് 51% അധികം എണ്ണ വാങ്ങി. എൽ എൻ ജി ആവട്ടെ, 2024-25ൽ 2023-24ന്റെ ഇരട്ടി വാങ്ങി: $2.46 ബില്യൺ.