യുക്രെയ്ൻ വിഷയത്തിൽ പുടിനുമായുള്ള ചർച്ചയിൽ പുരോഗതിയില്ലെന്ന് ട്രംപ്

New Update
Hxhshs

യുക്രെയ്ൻ വിഷയത്തിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി വ്യാഴാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ലെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

Advertisment

റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾ നിലച്ചിരുന്നു. യുക്രെയ്നു ആയുധ കയറ്റുമതി അമേരിക്ക നിർത്തി വയ്ക്കുകയും ചെയ്തു. അതിനിടെയാണ് ഫോൺ സംഭാഷണം നടന്നതെന്നത് ശ്രദ്ധേയമാണ്.

പുടിന്റെ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറയുന്നതനുസരിച്ച്, യുക്രെയ്നിലേക്കുള്ള യുഎസ് ആയുധ വിതരണത്തെക്കുറിച്ച് പുടിനും ട്രംപും തമ്മിലുള്ള സംഭാഷണത്തിൽ പരാമർശമുണ്ടായില്ല.

എന്നാൽ, ഐവയിലേക്കുള്ള യാത്രയ്ക്കിടെ എയർഫോഴ്‌സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, യുക്രെയ്നിലേക്കുള്ള യുഎസ് ആയുധ വിതരണം താൽക്കാലികമായി നിർത്തിവെച്ചിട്ടില്ലെന്നും, എന്നാൽ "ആവശ്യത്തിന് ആയുധങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും" ട്രംപ് വ്യക്തമാക്കി.

ഇറാനെയും യുക്രെയ്നെയും കുറിച്ച് പുടിനുമായി താൻ ഒരു ദീർഘ സംഭാഷണം നടത്തിയതായി ട്രംപ് പറഞ്ഞു. ക്രെംലിന്റെ കണക്കനുസരിച്ച്, സംഭാഷണം ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. യുക്രെയ്നിലെ യുദ്ധത്തിൽ താൻ അസന്തുഷ്ടനാണ് എന്നു പറഞ്ഞ ട്രംപ്, ഈ വിഷയത്തിൽ പുടിനുമായുള്ള സംഭാഷണത്തിൽ "ഒരു പുരോഗതിയും ഉണ്ടായിട്ടില്ല" എന്നും ഊന്നിപ്പറഞ്ഞു.

മറുവശത്ത്, ഇറാനെയും മിഡിൽ ഈസ്റ്റിലെ സാഹചര്യത്തെയും കുറിച്ച് പുടിനും ട്രംപും "വിശദമായ ചർച്ച" നടത്തിയതായി ഉഷാക്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാനിയൻ പ്രശ്നം നയതന്ത്രത്തിലൂടെ മാത്രമേ പരിഹരിക്കാവൂ എന്നും പുടിൻ ഊന്നിപ്പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

Advertisment