ഒ’ഡൊനെൽ മനുഷ്യരാശിക്ക് ഭീഷണി, യുഎസ് പൗരത്വം റദ്ദാക്കുമെന്ന് ട്രംപ് ; പ്രസിഡന്റിനെതിരെ വിമർശനം തുടർന്ന് നടി, രാജ്യത്തിന് അപമാനമെന്ന് പോസ്റ്റ്

New Update
Hyhvfg

തന്റെ ദീർഘകാല വിമർശക, നടിയും കൊമേഡിയനുമായ റോസി ഒ 'ഡോനെലിന്റെ യുഎസ് പൗരത്വം റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞത് പുതിയ വിവാദത്തിന് തിരികൊളുത്തി. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കിട്ട പോസ്റ്റിൽ ഒ ‘ഡോനെൽ മനുഷ്യരാശിക്ക് തന്നെ ഭീഷണിയാണന്നാണ് പ്രസിഡന്റ് ആരോപിച്ചത്.

Advertisment

"റോസി ഒ ‘ഡോനെൽ നമ്മുടെ മഹത്തായ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കനുസൃതയല്ലാത്തതിനാൽ, അവരുടെ പൗരത്വം എടുത്തുകളയുന്നതിനെക്കുറിച്ച് ഞാൻ ഗൗരവമായി ആലോചിക്കുന്നു. അവർ മനുഷ്യരാശിക്ക് ഭീഷണിയാണ്, മനോഹര രാജ്യമായ അയർലണ്ട് അവളെ ആഗ്രഹിക്കുന്നുവെങ്കിൽ അവർ അവിടെ തന്നെ തുടരട്ടെ. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ!’’ എന്നായിരുന്നു കുറിപ്പ്.

ഒ 'ഡൊനെൽ നിലവിൽ അയർലണ്ടിലാണ് താമസിക്കുന്നത്. ഇതിന് മറുപടിയായി ടിക്‌ടോകിൽ പങ്കുവെച്ച പോസ്റ്റിൽ ഒ’ഡൊനെൽ തന്റെ ദീർഘകാല ശത്രുവിനോട് ഇങ്ങനെ തിരിച്ചടിച്ചു : "പ്രസിഡന്റ് സത്യത്തിൽ നമ്മുടെ മനോഹരമായ രാജ്യം പ്രതീകവൽക്കരിക്കുന്ന എല്ലാ മൂല്യങ്ങൾക്കും അപമാനമാണ്. അദ്ദേഹം രാജ്യത്തിന് അപകടമാണ്. മാനസികരോഗിയായ , 'ദി അപ്രന്റീസ്'ൽ ഒരു പതിറ്റാണ്ടോളം അമേരിക്കയോട് നുണ പറഞ്ഞ ചികിത്സിക്കപ്പെടാത്ത കുറ്റവാളി' .

അമേരിക്കൻ പൗരത്വം ആയുധമാക്കാനുള്ള ട്രംപിൻറെ നീക്കം വ്യക്തമാക്കുന്നതാണ് ഒ 'ഡോനെലിനെതിരായ പോസ്റ്റ് . കുടിയേറ്റക്കാരെ വൻതോതിൽ നാടുകടത്തുകയും യുഎസ് പൗരന്മാരല്ലാത്ത മാതാപിതാക്കളുടെ കുട്ടികൾക്കുള്ള ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതിന് പിന്നാലെ , ന്യൂയോർക്കിൽ ജനിച്ച നടിയുടെ പൗരത്വം റദ്ദാക്കാനുള്ള നീക്കം യു എസ് പൗരത്വം സംബന്ധിച്ച് ഒരു പുതിയ ഭീഷണി കൂടി അടയാളപ്പെടുത്തുന്നു. 

Advertisment