/sathyam/media/media_files/2026/02/26/g-2026-02-26-05-26-29.jpg)
ഒരു വർഷമെത്തിയ തൻ്റെ രണ്ടാം ഭരണത്തിൽ അമേരിക്ക അത്യന്തം നാടകീയവും ചരിത്രം സൃഷ്ടിക്കുന്നതും അവിസ്മരണീയവുമായ വിജയം കൈവരിച്ചെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൊവാഴ്ച്ച രാത്രി സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിൽ അവകാശപ്പെട്ടു.
ഒരൊറ്റ വർഷം കൊണ്ട് നൂറ്റാണ്ടിന്റെ നേട്ടമാണ് താൻ ഉണ്ടാക്കിയതെന്നു യുഎസ് കോൺഗ്രസിൽ പ്രസിഡന്റ് പറഞ്ഞു. "മുൻപൊരിക്കലും കാണാത്ത മാറ്റമാണ് രാജ്യം കൈവരിച്ചത്."
അമേരിക്ക വമ്പിച്ച സാമ്പത്തിക പുരോഗതി കൈവരിക്കുമെന്നു ഒന്നര മണിക്കൂർ നീണ്ട പ്രസംഗത്തിൽ ട്രംപ് പറഞ്ഞു.
വിദേശ രാജ്യങ്ങളുടെ മേൽ ചുമത്തിയ തീരുവകൾ അമേരിക്കക്കാർ നൽകുന്ന ആദായനികുതിക്കു പകരമായി തീരുമെന്നു ട്രംപ് അവകാശപ്പെട്ടു. "ജനങ്ങളിൽ നിന്നു വലിയൊരു നികുതിഭാരം ഒഴിവാകും. യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് അതൊരു വലിയ നേട്ടവുമായി."
തീരുവകൾ അസാധുവാക്കിയ സുപ്രീം കോടതിക്കെതിരെ വീണ്ടും ആഞ്ഞടിക്കാനും ട്രംപ് മറന്നില്ല. മരുന്നു വില കുറയ്ക്കാൻ തനിക്കു കഴിഞ്ഞെന്നു അദ്ദേഹം അവകാശപ്പെട്ടു. "മറ്റു പ്രസിഡന്റുമാർ ശ്രമിച്ചിട്ട് ഒന്നും നടന്നില്ല. അവരൊക്കെ വെറും വാചകമടിക്കാർ മാത്രം." പാർപ്പിട പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞ മാസം എക്സിക്യൂട്ടീവ് ഓർഡർ ഇറക്കിയെന്നു ട്രംപ് ചൂണ്ടിക്കാട്ടി.
അഴിമതിയെ കുറിച്ചു പറയുമ്പോൾ മിനസോട്ടയിൽ സോമാലി വംശജർ നടത്തിയെന്നു ആരോപിക്കുന്ന $19 ബില്യൺ തട്ടിപ്പു ട്രംപ് ചൂണ്ടിക്കാട്ടി.
ഹോംലാൻഡ് സെക്യൂരിറ്റിയുടെ ഫണ്ടിംഗിനുള്ള പണം നിഷേധിച്ച ഡെമോക്രാറ്റുകൾ ജനങ്ങളെ ഭീകരരിൽ നിന്നും കൊലയാളികളിൽ നിന്നും സംരക്ഷിക്കേണ്ട ഏജൻസിയുടെ കൈകളാണ് കെട്ടിയതെന്നു ട്രംപ് ആരോപിച്ചു.
മിനസോട്ടയിൽ നിന്നുള്ള റെപ്. ഇൽഹാൻ ഒമർ (ഡെമോക്രാറ്റ്) ആക്രോശിച്ചു: "നിങ്ങൾ അമേരിക്കൻ പൗരന്മാരെ കൊന്നു, നിങ്ങൾ ലജ്ജിക്കണം."
മിഷിഗണിൽ നിന്നുള്ള റെപ്.റാഷിദ താലിബ് (ഡെമോക്രാറ്റ്) ഐസിനെതിരെ രോഷം പ്രകടിപ്പിക്കുന്ന ബാഡ്ജ് ധരിച്ചിരുന്നു.
വിദേശനയം പരാമർശിക്കുമ്പോൾ, ലോകത്തു എവിടെയും സമാധാനം ഉണ്ടാക്കാൻ താൻ പരിശ്രമിക്കുമെന്നു ട്രംപ് പറഞ്ഞു. അതേ സമയം, അമേരിക്കയുടെ നേരെ ഭീഷണി ഉയർത്തുന്നവരെ മടി കൂടാതെ നേരിടും.
അണ്വായുധം നിർമിക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ല.ന്യൂ യോർക്ക് മേയർ സോഹ്രാൻ മാംദാനി നല്ല പയ്യനാണെന്നു പറഞ്ഞ ട്രംപ് പക്ഷെ അദ്ദേഹത്തിന്റെ നയങ്ങൾ ശരിയല്ലെന്ന് കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us