/sathyam/media/media_files/2025/01/30/d07MczYAIQeRuRHOxo0u.jpg)
ആണവായുധങ്ങൾ പരീക്ഷിക്കുന്ന രാജ്യങ്ങളിൽ പാക്കിസ്ഥാനും ഉണ്ടെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഞായറാഴ്ച്ച പറഞ്ഞു. യുഎസ് ആണവ ആയുധങ്ങൾ പരീക്ഷിക്കേണ്ടതിന്റെ ആവശ്യകത ന്യായീകരിക്കുമ്പോഴാണ് പാക്കിസ്ഥാനെയും അദ്ദേഹം പരാമർശിച്ചത്.
യുഎസിന് ലോകം മുഴുവൻ 150 പ്രാവശ്യം അടിച്ചു പൊടിയാക്കാനുള്ള അണ്വായുധങ്ങൾ ഉണ്ടെന്നു ട്രംപ് പറഞ്ഞു. എങ്കിലും റഷ്യ, ചൈന, നോർത്ത് കൊറിയ, പാക്കിസ്ഥാൻ എന്നിങ്ങനെയുള്ള രാജ്യങ്ങൾ പരീക്ഷിക്കുമ്പോൾ യുഎസും അത് ചെയ്യുന്നത് ഉചിതമാവും.
"റഷ്യയും ചൈനയും അതേപ്പറ്റി മിണ്ടാറില്ല. നമ്മൾ തുറന്ന സമൂഹമാണ്, വ്യത്യസ്തരാണ്, നമുക്ക് തുറന്നു പറയുന്നതാണ് രീതി," പ്രസിഡന്റ് സി ബി എസ് ന്യൂസിനോടു പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിനു ശേഷം അണ്വായുധങ്ങൾ പരീക്ഷിക്കാൻ തീരുമാനിച്ചതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ട്രംപ് പ്രതികരിച്ചത്. "റഷ്യ പരീക്ഷണം പ്രഖ്യാപിച്ചിട്ടുണ്ട്," ട്രംപ് പറഞ്ഞു. "നോർത്ത് കൊറിയ കൂടെക്കൂടെ പരീക്ഷിക്കുന്നുണ്ട്. വേറെയും പലരും അത് ചെയ്യുന്നുണ്ട്. നമ്മൾ മാത്രമേയുള്ളൂ നിർത്തി വച്ചിരിക്കുന്നത്."
പരീക്ഷണത്തിന് ആണവ വിസ്ഫോടനം ആവശ്യമില്ലെന്നു യുഎസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു. "ഇപ്പോൾ എല്ലാം സിസ്റ്റം ടെസ്റ്റ് ആണ്."
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us