പലസ്തീൻ രാഷ്ട്രത്തെ കുറിച്ചു ഉറപ്പു പറയാതെ ട്രംപ്, ഗാസയുടെ പുനർനിർമാണം കൂടുതൽ പ്രധാനം

New Update
Nnm

ഗാസ സമാധാന കരാർ ഒപ്പിട്ടതോടെ മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം കൈവരുമെന്നു ആവർത്തിച്ചു പറയുന്ന പ്രസിഡന്റ് ട്രംപ്, അതിനു അനിവാര്യമെന്നു അറബ്-മുസ്ലിം ലോകം എടുത്തു പറയുന്ന പലസ്തീൻ രാഷ്ട്രം സാധ്യമാകുമോ എന്ന് ഉറപ്പു പറയാൻ തയ്യാറില്ല.

Advertisment

തിങ്കളാഴ്ച്ച ഈജിപ്തിൽ നിന്നു മടങ്ങുമ്പോൾ എയർ ഫേ വണ്ണിൽ പത്ര ലേഖകന്മാർ--ം ട്രംപ് പറഞ്ഞു: "ഒറ്റ രാഷ്ട്രമെന്നോ രണ്ടു രാഷ്ട്രങ്ങളെന്നോ ഒന്നും പറയാൻ ഞാൻ തയാറല്ല. ഇപ്പോൾ പറയാനുള്ളത് ഗാസയുടെ പുനർനിർമാണത്തെ കുറിച്ചാണ്.

"പലസ്തീൻ രാഷ്ട്രം എന്ന വിഷയത്തിൽ ചർച്ചകൾ സമയമെടുക്കും. പലർക്കും ഏക രാഷ്ട്രം എന്ന ആശയമാണ് പ്രധാനം. ചിലർക്ക് രണ്ടു രാജ്യങ്ങൾ വേണം. നമുക്ക് നോക്കാം. ഞാൻ അതേപ്പറ്റി ഒന്നും പറയുന്നില്ല.

ഞായറാഴ്ച്ച ഈജിപ്‌തിലെ ഷറം-എൽ-ഷെയ്ഖിൽ കരാർ ഒപ്പുവയ്ക്കുമ്പോൾ പ്രസിഡന്റ് അബ്ദുൽ ഫത്താ എൽ-സിസി പറഞ്ഞത് ഈജിപ്‌ത് എക്കാലവും ദ്വിരാഷ്ട്ര ആശയത്തെ അനുകൂലിച്ചിരുന്നു എന്നാണ്.

സെപ്റ്റംബർ 23നു യുഎൻ പൊതുസഭയിൽ സംസാരിച്ചപ്പോൾ ട്രംപ് ആ നിർദേശത്തെ എതിർത്തിരുന്നു. അതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ഹമാസിനുളള പ്രതിഫലം ആകുമെന്ന് അദ്ദേഹം വിമർശിച്ചു. പല യൂറോപ്യൻ രാജ്യങ്ങളും പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനെ എതിർത്താണ് അദ്ദേഹം പറഞ്ഞത്.

ഇസ്രയേൽ ഒരിക്കലും പലസ്തീൻ രാഷ്ട്രം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.

Advertisment