Advertisment

എണ്ണ വില കുറച്ചാല്‍ റഷ്യ ~ യുക്രെയ്ന്‍ യുദ്ധം അവസാനിക്കുമെന്ന് ട്രംപ്

New Update
Iuygfd

വാഷിങ്ടണ്‍ ഡിസി: പെട്രോളിയം ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് വിചാരിച്ചാല്‍ റഷ്യ ~ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സൗദി അറേബ്യ അടക്കമുള്ള ഒപെക് രാജ്യങ്ങള്‍ എണ്ണ വില കുറയ്ക്കുകയാണെങ്കില്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്.

Advertisment

സൗദിയോടും ഒപെക് രാജ്യങ്ങളോടും എണ്ണവില കുറയ്ക്കണമെന്ന് താന്‍ ആവശ്യപ്പെടാന്‍ പോവുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് അവര്‍ അങ്ങനെ ചെയ്യാതിരുന്നതില്‍ തനിക്ക് അതിശയം തോന്നുന്നുണ്ട്. എണ്ണവില കുറഞ്ഞാല്‍ റഷ്യ~യുക്രെയ്ന്‍ യുദ്ധം ഉടന്‍ അവസാനിക്കും~ ട്രംപ് പറഞ്ഞു. നിലവിലുള്ള എണ്ണവില, യുദ്ധം തുടരുന്നതിന് പിന്തുണ നല്‍കുന്ന രീതിയില്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. നിങ്ങള്‍ എണ്ണവില കുറച്ച് യുദ്ധം അവസാനിപ്പിക്കാന്‍ തയാറാവണം. എണ്ണവില കുറഞ്ഞാല്‍ അതിനനുസരിച്ച് വായ്പ പലിശനിരക്കുകളും കുറയുമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

നേരത്തെ എത്രയും പെട്ടെന്ന് യുക്രെയ്ന്‍~റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്കുമേല്‍ അധിക നികുതിയും ഇറക്കുമതി ചുങ്കവും ചുമത്തുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. ഏത് സമയത്തും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനെ കാണാന്‍ തയാറാണെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍, യുക്രെയ്ന്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറായില്ലെങ്കില്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തും. യുക്രെയ്ന്‍ യുദ്ധം ആരംഭിക്കാന്‍ പാടില്ലായിരുന്നു. കരുത്തനായ പ്രസിഡന്‍റ് നിങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ യുദ്ധം സംഭവിക്കില്ലായിരുന്നു. താന്‍ പ്രസിഡന്‍റായിരുന്നെങ്കില്‍ യുക്രെയ്ന്‍ യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Advertisment