ഇറാനിൽ ഷായുടെ മകനെ പരിഗണിക്കാമെന്നു ട്രംപ്, തീവ്രവാദി നേതൃത്വം ഉണ്ടാവരുത്

New Update
D

ഇറാനിൽ പുതിയൊരു തീവ്രവാദി നേതാവ് ഉണ്ടാകുന്നത് തെല്ലും അഭിലഷണീയം അല്ലെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചു. 47 വർഷം മുൻപ് ആയത്തൊള്ള ഖൊമെയ്നി നയിച്ച ഇസ്ലാമിക വിപ്ലവം ടെഹ്റാനിൽ എത്തിയപ്പോൾ പലായനം ചെയ്‌ത ചക്രവർത്തി ഷാ റെസ് പെഹ്ല്‌ലവിയുടെ പുത്രൻ റെസ പെഹ്ലവിയെ അനുകൂലിക്കുന്നോ എന്നു ചോദിച്ചപ്പോൾ അത് പരിഗണിക്കാമെന്നു ട്രംപ് പ്രതികരിച്ചു.

Advertisment

ജർമൻ ചാൻസലർ ഫ്രഡറിച് മെർസിനെ വൈറ്റ് ഹൗസിൽ സ്വീകരിച്ചപ്പോൾ മാധ്യമങ്ങളോട് സംസാരിക്കയായിരുന്നു ട്രംപ്.

ഇറാന്റെ സൈനിക ശക്തി നിർവീര്യമാക്കുക എന്നതു മാത്രമല്ല യുദ്ധത്തിന്റെ ലക്ഷ്യമെന്നു ട്രംപ് പറഞ്ഞു. അവിടെ ഇനി വരുന്ന നേതൃത്വം പ്രധാനമാണ്. ഖമേനായിയെ പോലെ തന്നെയുള്ള ഒരാളാണ് വരുന്നതെങ്കിൽ പ്രയോജനമില്ല.

"അതു സംഭവിക്കാം. പാടില്ല എന്നതാണ് നമ്മുടെ ആഗ്രഹം." ഖമേനായിയുടെ പുത്രനെ ഇറാൻ തിരഞ്ഞെടുത്തതിനു മുൻപായിരുന്നു ഈ അഭിപ്രായ പ്രകടനം.

"മറ്റൊരു തീവ്രവാദി ഭരണം ഇറാനിൽ ഉണ്ടാവാൻ പാടില്ല, സാധാരണക്കാർക്കു പ്രയോജനപ്പെടുന്ന ഭരണം ഉണ്ടാവണം," ട്രംപ് പറഞ്ഞു.

എന്നാൽ റെസ പെഹ്ലവിയെക്കാൾ നല്ലത് ഇറാനിൽ നിന്നു തന്നെ ഉയരുന്ന ഒരു മിതവാദി നേതൃത്വം ആയിരിക്കുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇറാന്റെ നേതൃത്വം ആക്രമണങ്ങളിൽ തകർന്നിട്ടുണ്ടെന്നു ട്രംപ് പറഞ്ഞു. "ഞങ്ങൾ ആലോച്ചിരുന്ന ഒട്ടു മിക്ക നേതാക്കളും കൊല്ലപ്പെട്ടു. മറ്റൊരു ഗ്രൂപ് പരിഗണനയിലുണ്ട്. അവരും പക്ഷെ ചിലപ്പോൾ മരിച്ചു കാണും, അറിയില്ല."

ഇറാനിലെ പുതിയ നേതൃത്വം ജര്മനിക്കും വിഷയമാണെന്ന് മെർസും പറഞ്ഞു.

അതേ സമയം, ഇറാനിൽ പുതിയൊരു ഭരണസംവിധാനം ഉണ്ടാവുകയും ആ രാജ്യം അണ്വായുധ പദ്ധതിയും മിസൈലുകളും ഉപേക്ഷിക്കയും ചെയ്താൽ യുഎസ്-ഇറാൻ ധാരണ വേഗത്തിൽ ഉണ്ടാവുമെന്നു ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രോക്സികൾക്കു ആയുധ സഹായം നൽകുന്നതു നിർത്തുകയും വേണം.

Advertisment