ക്യൂബയുമായി ചർച്ച നടക്കുന്നുവെന്നു ട്രംപ്; ധാരണ എളുപ്പത്തിൽ ഉണ്ടാവും, കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കും

New Update
Fdgvgjbb

ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കാൻ പോവുകയാണെന്നും അവരുമായി യുഎസ് ധാരണയിൽ ഏർപ്പെടാൻ സാധ്യത ഉണ്ടെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

Advertisment

ക്യൂബ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നു ഷീൽഡ് ഓഫ് അമേരിക്കാസ് ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു.

പശ്ചിമാർദ്ധ ഗോളത്തിൽ ലഹരി മരുന്നു ഭീഷണി അവസാനിപ്പിക്കാൻ ഒരു സൈനിക സഖ്യത്തിനു ഉച്ചകോടി രൂപം നൽകുന്നുവെന്ന് ട്രംപ് പ്രഖ്യാപിച്ചു.

ക്യൂബയ്ക്കു എണ്ണയോ പണമോ ഒന്നും ഇല്ലെന്നു ട്രംപ് പറഞ്ഞു. അവർക്കൊരു ഗുണമില്ലാത്ത തത്വവാദമുണ്ട്. ദീർഘകാലമായി അവർക്കൊരു നശിച്ച ഭരണവുമുണ്ട്."

വെനസ്വേലയിൽ നിന്നുള്ള പണം ഇപ്പോൾ അവർക്കു കിട്ടുന്നില്ല. എണ്ണ കിട്ടുന്നില്ല. വിമാനങ്ങളൊന്നും പറക്കുന്നില്ല.

ക്യൂബയ്ക്കു ചർച്ച നടത്തണമെന്നു ആഗ്രഹം ഉണ്ടായി. ക്യൂബക്കാരനായ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയുമായും മറ്റും ചർച്ച നടക്കുന്നുണ്ട്. "വളരെ എളുപ്പത്തിൽ ഒരു ധാരണ ഉണ്ടാവുമെന്നു ഞാൻ കരുതുന്നു."

Advertisment