/sathyam/media/media_files/2025/04/07/ZLrFShOqjVt5S9D18y5O.jpg)
വാഷിങ്ടൻ ഡി.സി:അമേരിക്കൻ പൗരന്മാർക്ക് 2026ന്റെ മധ്യത്തോടെ 2,000 ഡോളറിന്റെ (ഏകദേശം 1.66 ലക്ഷം രൂപ) "താരിഫ് ലാഭവിഹിതം' (തരിഫ് ഡിവിടേണ്ട ചെക്കസ്) തുടങ്ങുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ് പ്രഖ്യാപിച്ചു. രാജ്യത്ത് ചരക്കുകൾക്ക് ഏർപ്പെടുത്തിയ താരിഫുകൾ വഴി സമാഹരിച്ച തുകയുടെ ഒരു ഭാഗമാണ് ഇങ്ങനെ വിതരണം ചെയ്യുക. "നൂറുകണക്കിന് ദശലക്ഷം ഡോളർ താരിഫ് പണമായി ഞങ്ങൾ സ്വരൂപിച്ചിട്ടുണ്ട്. അടുത്ത വർഷം മധ്യത്തോടെ ഇത് ലാഭവിഹിതമായി വിതരണം ചെയ്യാൻ പോകുകയാണ്'- ട്രംപ് ഓവൽ ഓഫിസിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.
ട്രംപിന്റെ നിർദ്ദേശമനുസരിച്ച്, "ലിബറേഷൻ ഡേ' താരിഫുകൾ വഴി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് അമേരിക്കക്കാർക്ക് ചെക്കുകൾ നൽകും. ഈ തുക വിതരണം ചെയ്തതിന് ശേഷം ബാക്കിയുള്ള വരുമാനം ദേശീയ കടം കുറയ്ക്കുന്നതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2025 ഒക്ടോബർ വരെ യുഎസ് ഗവൺമെന്റ് ഏകദേശം 309 ബില്യൻ ഡോളർ താരിഫ് വരുമാനം നേടിയിട്ടുണ്ട്. 2026ലെ ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഈ പദ്ധതി യാഥാർഥ്യമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ട്രംപിൻ്റെ പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായാണ് പൗരന്മാർക്ക് നേരിട്ട് പണം നൽകുന്ന ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us