സാമ്പത്തിക നയത്തിന്റെ നെടും തൂണായിരിക്കും താരിഫുകൾ എന്നു വ്യക്തമാക്കി ട്രംപ്

New Update
Trump

യുഎസ് സാമ്പത്തിക നയത്തിന്റെ നെടും തൂണായിരിക്കും താരിഫുകൾ എന്നു ബുധനാഴ്ച്ച രാത്രി രാഷ്ട്രത്തോടു ചെയ്ത ടെലിവിഷൻ പ്രസംഗത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

Advertisment

പല രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ മോശമാകുമെങ്കിലും ആ നയത്തിൽ വിജയം ആഘോഷിക്കയാണ് യുഎസ് എന്നതാണ് ട്രംപിൻറെ നിലപാട്.

നിക്ഷേപം വർധിച്ചു, ഫാക്‌ടറികൾ ഉയരുന്നു, തൊഴിൽ വർധന ഉണ്ടായി എന്നിങ്ങനെയുള്ള അവകാശവാദങ്ങൾ ട്രംപ് ഉയർത്തി. ആഗോള വ്യാപാര രീതികൾ പുതുക്കാൻ താരിഫ് ആയുധമാക്കി എന്നു ട്രംപ് നിഷ്ക്കര്ഷിക്കുന്നു.

"ഈ വിജയങ്ങൾ താരിഫ് മൂലം നേടിയതാണ്. അതെന്റെ പ്രിയപ്പെട്ട വാക്കാണ്."

റെക്കോർഡ് സൃഷ്ടിച്ചാണ് കമ്പനികൾ യുഎസിലേക്കു തിരിച്ചു വരുന്നതെന്നു ട്രംപ് അവകാശപ്പെട്ടു. യുഎസിൽ നിർമിക്കുന്ന ഉത്പന്നങ്ങൾക്കു തീരുവയില്ല.

താരിഫ് മൂലം റെക്കോർഡ് ഭേദിച്ച $18 ട്രില്യൺ നിക്ഷേപം വന്നുവെന്നു അദ്ദേഹം അവകാശപ്പെട്ടു.

യുഎസിലേക്കു കയറ്റുമതിക്കു തീരുവ നൽകേണ്ടി വരുമെന്ന താക്കീത് ഇന്ത്യൻ കമ്പനികൾക്കു തെളിയുന്നു. പ്രതിരോധ, സാങ്കേതിക രംഗങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ബന്ധങ്ങൾ മെച്ചപ്പെട്ടുവെങ്കിലും വ്യാപാരം തടഞ്ഞു തന്നെ നിൽക്കുന്നത് ഉയർന്ന തീരുവയിലാണ്.

Advertisment