/sathyam/media/media_files/2025/09/26/bbbv-2025-09-26-05-57-02.jpg)
യുഎന്നിൽ താൻ പ്രസംഗിക്കാൻ ചെന്നപ്പോൾ നടന്ന 'അട്ടിമറി'യെ കുറിച്ച് സീക്രട്ട് സർവീസ് അന്വേഷണം നടത്തുന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
എലിവേറ്റർ കേടായതും ടെലിപ്രോംപ്റ്റർ സ്‌തംഭിച്ചതും ഹാളിലെ ശബ്ദ്‌ദത്തിനു തകരാർ ഉണ്ടായതും 'വളരെ പൈശാചികമായ' സംഭവങ്ങൾ ആണെന്നു ട്രംപ് ചൂണ്ടിക്കാട്ടി."അതൊക്കെ വിശാലമായ ഗൂഢാലോചനയുടെ ഭാഗമാണ്."
ലോക നേതാക്കളോട് സംസാരിക്കാൻ എത്തിയ ട്രംപും പ്രഥമവനിത മെലാനിയാ ട്രംപും എസ്കലേറ്ററിൽ കയറുമ്പോഴാണ് ആദ്യത്തെ പ്രശ്നം ഉണ്ടായത്. എസ്കലേറ്റർ പാതിവഴിക്കു സ്തംഭിച്ചു. "തികഞ്ഞ അട്ടിമറി. അതിനു ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണം," ട്രംപ് പറഞ്ഞു.
പ്രസംഗിക്കാൻ നിൽക്കുമ്പോഴാണ് ടെലിപ്രോംപ്റ്റർ പ്രവർത്തിക്കാതായത്. 15 മിനിറ്റ് സ്തംഭനത്തിനിടയിൽ പക്ഷെ ട്രംപ് പ്രസംഗം നടത്തി.
വൈറ്റ് ഹൗസ് സ്റ്റാഫിനാണ് അതിന്റെ ഉത്തരവാദിത്തമെന്നു യുഎൻ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ അതും അട്ടിമറി ആണെന്നു ട്രംപ് വാദിക്കുന്നു.
പ്രസംഗം ആർക്കും വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ലെന്നു ട്രംപ് ആരോപിക്കുന്നു. "മെലാനിയ ഒന്നും കേട്ടില്ല."
മൂന്ന് 'അട്ടിമറികളും' കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നു ട്രംപ് കരുതുന്നു. അതുകൊണ്ടു സീക്രട്ട് സർവീസ് അന്വേഷണം നടത്തും.