New Update
/sathyam/media/media_files/2025/08/13/bbcfc-2025-08-13-03-55-18.jpg)
സ്വർണത്തിന്റെ ഇറക്കുമതിക്കു യുഎസ് തീരുവ ചുമത്തില്ലെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. തീരുവ ഉണ്ടാവും എന്ന ആശങ്കയ്ക്കിടയിലാണ് ട്രംപ് തന്റെ തീരുമാനം ട്രൂത് സോഷ്യലിൽ അറിയിച്ചത്.
"സ്വർണത്തിനു തീരുവ ചുമത്തില്ല!" ട്രംപ് കുറിച്ചു.
Advertisment
സ്വിറ്റ്‌സർലൻഡിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഒരു കിലോയുടെയും 100 ഔൺസിന്റെയും ഗോൾഡ് ബുള്ളിയൻ ബാറുകൾക്ക് തീരുവ ഉണ്ടാവാമെന്നു യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അടുത്തിടെ പറഞ്ഞിരുന്നു. 39% വരെ താരിഫ് ഉണ്ടാവുമെന്ന വാർത്തയെ തുടർന്ന് വിലകൾ കയറി.
അങ്ങിനെയൊരു തീരുവ ഉണ്ടായാൽ അന്താരാഷ്ട്ര വിപണിയിൽ ക്ഷാമം ഉണ്ടാവുമെന്നു സ്വിസ് സ്വർണ ഉല്പാദകരുടെയും വ്യാപാരികളുടെയും സംഘടന താക്കീതു നൽകുകയും ചെയ്തു. ഏറ്റവുമധികം സ്വർണം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സ്വിറ്റ്സർലൻഡ്. 2024ൽ അവർ $100 ബില്യന്റെ സ്വർണം കയറ്റി അയച്ചു.