New Update
/sathyam/media/media_files/2025/08/21/hgshhsh-2025-08-21-04-26-29.jpg)
റഷ്യ-യുക്രൈൻ സമാധാന കരാർ ഉണ്ടായാൽ യുക്രൈന്റെ സുരക്ഷ ഉറപ്പാക്കാനുള്ള സമാധാന സേനയിൽ യുഎസിൽ നിന്നുള്ള സൈനികർ ഉണ്ടാവില്ലെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങൾക്കാവും ആ ദൗത്യമെന്ന സൂചനയാണുള്ളത്.
Advertisment
യുഎസ് വ്യോമസേന സഹായിക്കാൻ ഇടയുണ്ട്.ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളുടെ നേതാക്കൾ സേനയെ വിന്യസിക്കുന്ന കാര്യം ചർച്ച ചെയ്തു. യുക്രൈനിൽ അന്താരാഷ്ട്ര സമാധാന സേനയെ വിന്യസിക്കുന്നതിൽ റഷ്യ എതിർപ് പ്രകടിപ്പിച്ചിരുന്നു. ആ നിലപാടിൽ അവർ ഉറച്ചു നിന്നാൽ സമാധാന കരാർ ബുദ്ധിമുട്ടാവും. റഷ്യൻ, യുക്രൈനിയൻ നേതാക്കൾ ചർച്ച നടത്തിയതു കൊണ്ടു മാത്രം അത് സാധ്യമാവില്ല.