/sathyam/media/media_files/2025/04/26/E92Ug9lHAwSqvCA5oNUz.jpg)
യുഎസ് പാക്കിസ്ഥാനിൽ വമ്പിച്ച എണ്ണ നിക്ഷേപം വികസിപ്പിച്ചെടുക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. "ഒരു പക്ഷെ ഒരു ദിവസം അവർ ഇന്ത്യക്കു എണ്ണ വിൽക്കും," ട്രംപ് പറഞ്ഞു.
വ്യാപാര കരാർ തീരുമാനമാകാത്ത സാഹചര്യത്തിൽ ഇന്ത്യക്കു മേൽ 25% വരെ തീരുവ ചുമത്തുമെന്നും റഷ്യൻ എണ്ണ വാങ്ങുന്നതിനു പിഴയടിക്കുമെന്നും താക്കീതു നൽകിയതിനു പിന്നാലെ പാക്കിസ്ഥാനുമായി വ്യാപാര കരാർ പ്രഖ്യാപിക്കുമ്പോഴാണ് ട്രംപ് ഇക്കാര്യം ട്രൂത് സോഷ്യലിൽ കുറിച്ചത്.
പാക്കിസ്ഥാനിൽ എണ്ണ നിക്ഷേപം കൈകാര്യം ചെയ്യാൻ പങ്കാളിത്തത്തിനു ഒരു കമ്പനിയെ തീരുമാനിക്കാൻ ശ്രമം നടത്തുകയാണെന്നും ട്രംപ് പറഞ്ഞു. "ഞങ്ങൾ പാക്കിസ്ഥാനുമായി ഇപ്പോൾ ഒരു കരാർ ഉറപ്പിച്ചു. അതനുസരിച്ചു ആ രാജ്യത്തിൻറെ വമ്പൻ എണ്ണ നിക്ഷേപങ്ങൾ വികസിപ്പിച്ചെടുക്കാൻ ഇരു രാജ്യങ്ങളും ഒന്നിച്ചു ശ്രമിക്കും. അതിനു പങ്കാളിയാവാനുള്ള കമ്പനിയെ തീരുമാനിക്കാനുളള ശ്രമം നടന്നു വരുന്നു. ആർക്കറിയാം, ഒരു ദിവസം പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് എണ്ണ വിൽക്കുമായിരിക്കും."
താരിഫ് കുറച്ചു തന്നു സന്തോഷിപ്പിക്കാൻ ഒട്ടേറെ രാജ്യങ്ങൾ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.