വെനസ്വേല യുഎസിനു ദിവസവും 30-50 മില്ല്യൺ ബാരൽ എണ്ണ നൽകുമെന്നു ട്രംപ്

New Update
Trump

വെനസ്വേലയിലെ ഇടക്കാല അധികാരികൾ ദിവസവും 30 മില്യൺ മുതൽ 50 മില്യൺ ബാരൽ വരെ 'ഉന്നത നിലവാരമുള്ള' എണ്ണ യുഎസിനു നൽകുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അതിനു യുഎസ് വിപണി വില നൽകുമെന്നും സോഷ്യൽ മീഡിയയിൽ അദ്ദേഹം വ്യക്തമാക്കി. "എന്നാൽ ആ പണം എന്റെ നിയന്ത്രണത്തിൽ ആയിരിക്കും. അത് വെനസ്വേലയിലെയും യുഎസിലെയും ജനങ്ങളുടെ ആവശ്യത്തിനു ഉപയോഗിക്കും."

Advertisment

"ഈ പദ്ധതി ഉടൻ നടപ്പാക്കാൻ എനർജി സെക്രട്ടറി ക്രിസ് റൈറ്റിനോട് ആവശ്യപ്പെട്ടുണ്ട്," അദ്ദേഹം കുറിച്ചു. "കപ്പലുകൾ എടുക്കുന്ന എണ്ണ നേരിട്ട് യുഎസ് തുറമുഖങ്ങളിലേക്കു കൊണ്ടുവരും."

യുഎസ് എണ്ണ കമ്പനികളുമായി വെനസ്വേലൻ എണ്ണയെപ്പറ്റി വെള്ളിയാഴ്ച്ച വൈറ്റ് ഹൗസ് ചർച്ച നടത്തുന്നുണ്ട്.

ലഹരി മരുന്നു കടത്തും ദുർഭരണവും ആരോപിച്ചു വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി യുഎസ് ജയിലിൽ അടച്ച ട്രംപിന്റെ്റെ യഥാർഥ ലക്‌ഷ്യം എണ്ണ ആയിരുന്നുവെന്നു ആരോപണം ഉയർന്നിരുന്നു. ലോകത്തെ ഏറ്റവുമധികം എന്ന നിക്ഷേപമുളള രാജ്യമാണ് വെനസേല. അവരുടെ ഹെവി ക്രൂഡ് യുഎസ് റിഫൈനറികൾക്കു ചേർന്നതാണ്. ഇപ്പോൾ ഏറ്റവുമധികം എണ്ണ വാങ്ങുന്ന ചൈനയിലേക്കുള്ള ഒഴുക്ക് ഇനി തടസപ്പെടുകയും ചെയ്യും.

Advertisment