യുദ്ധം നാലാഴ്ച്ച നീണ്ടു പോകാമെന്നു ട്രംപ്; മരിച്ച സൈനികർക്കു ആദരം അർപ്പിച്ചു

New Update
Fdgvgjbb

ഇറാനെതിരായ യുദ്ധം നാലാഴ്ച്ച വരെ നീണ്ടു പോകാമെന്നു പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. ആസൂത്രണം ചെയ്‌ത രീതിയിൽ തന്നെ കാര്യങ്ങൾ മുന്നോട്ടു പോകുന്നുണ്ടെന്നു അദ്ദേഹം 'ദ ഡെയ്ലി മെയിൽ സൺഡേ' പത്രത്തോടു പറഞ്ഞു.

Advertisment

"സാധാരണഗതിയിൽ ഇതൊരു നാലാഴ്ചത്തെ പരിപാടിയാണ്. ഇറാൻ വലിയൊരു രാജ്യമാണ്. അടിച്ചു തീരാൻ സമയമെടുക്കും. ചിലപ്പോൾ അത്രയും വേണ്ടിവരില്ല."

ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം ഉൾപ്പെടെയുള്ള സൈനിക സന്നാഹങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തിലാണ് യുഎസും ഇസ്രയേലും നീങ്ങുന്നത്. മിഡിൽ ഈസ്റ്റിൽ യുഎസ് സൈനിക ചുമതലയുളള സെന്റ്കോം പറയുന്നത് വൻകിട ആക്രമണങ്ങൾ തുടരുന്നു എന്നാണ്.

സൈനികർക്ക് ആദരാഞ്ജലി

യുദ്ധത്തിൽ മരിച്ച മൂന്നു സൈനികർക്കു ട്രംപ് ആദരാഞ്ജലി അർപ്പിച്ചു. അവരുടെ ഭവനങ്ങൾ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. "നമ്മുടെ രാജ്യത്തിനു വേണ്ടി മഹത്തായ ജീവത്യാഗം നടത്തിയ അമേരിക്കൻ ദേശഭക്തർക്കു വേണ്ടി രാജ്യം ഒന്നായി ദുഖിക്കുന്നു.

"പരുക്കേറ്റവർ പൂർണ സുഖം പ്രാപിക്കാൻ വേണ്ടി പ്രാർഥിക്കുന്നു."

യുദ്ധം കഴിയും മുൻപ് കൂടുതൽ സൈനികർ മരിക്കാം എന്നു ട്രംപ് ദുഖത്തോടെ ഓർമിച്ചു. അത് ഒഴിവാക്കാൻ കഴിവതെല്ലാം ചെയ്യും

ഇറാൻ വിപ്ലവസേനയോടു കീഴടങ്ങാനും അധികാരം ജനങ്ങൾക്കു വിട്ടു കൊടുക്കാനും ട്രംപ് നിർദേശിച്ചു.കീഴടങ്ങുന്നവർക്കു മാപ്പു കൊടുക്കും. "അമേരിക്ക നിങ്ങളുടെ കൂടെയുണ്ട്."

സൗദി, യു എ ഇ, ബഹ്റൈനി നേതാക്കളുമായി ഞായറാഴ്ച്ച സംസാരിച്ചെന്നു ട്രംപ് അറിയിച്ചു.

Advertisment