എപ്സ്റ്റീൻ ഫയലുകൾ പുറത്തു വിടാനുള്ള ബില്ലിൽ ട്രംപ് ഒപ്പുവച്ചു

New Update
F

എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തു വിടണം എന്നാവശ്യപ്പെട്ടു യുഎസ് കോൺഗ്രസ് പാസാക്കിയ ബില്ലിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച്ച ഒപ്പുവച്ചു. നവംബർ 4 തിരഞ്ഞെടുപ്പ് പരാജയങ്ങൾക്കു ശേഷം തന്റെ അടിത്തറയാവുന്ന 'മാഗാ' വിഭാഗത്തിൽ നിന്നു തന്നെ ഉയർന്ന സമ്മർദത്തിനു വഴങ്ങിയാണ് ട്രംപ് ഈ നീക്കത്തോട് സഹകരിക്കുന്നത്.

Advertisment

മുപ്പതു ദിവസത്തിനകം ഫയലുകൾ പുറത്തു വിടണം എന്നാണ് ജസ്റ്റിസ് ഡിപ്പാർട്മെന്റിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. എപ്സ്റ്റീൻ കേസിൽ അന്വേഷണം തുടരുന്നതു കൊണ്ടു അതുമായി ബന്ധപ്പെട്ട ഫയലുകൾ തുടർന്നും മൂടി വയ്ക്കാൻ ബില്ലിൽ പക്ഷെ വ്യവസ്ഥയുണ്ട്.

റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നു തന്നെ സമമർദം ഉണ്ടായെങ്കിലും എപ്സ്റ്റീൻ ഫയലുകൾ ഡെമോക്രാറ്റുകൾ തനിക്കെതിരെ ഉപയോഗിക്കുന്ന വ്യാജ ആയുധമാണെന്നു ട്രംപ് ട്രൂത് സോഷ്യലിൽ ആവർത്തിച്ചു. ട്രംപിന്റെ പേര് ഫയലുകളിൽ ഉണ്ടെന്ന ആരോപണം നിലനിൽക്കെ തന്നെ, ഡെമോക്രാറ്റിക് നേതാക്കൾക്കാണ് കുറ്റവാളിയുമായി വളരെ കൂടുതൽ ബന്ധം ഉണ്ടായിരുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു.

താൻ നിർദേശിച്ചതു കൊണ്ടാണ് കോൺഗ്രസ് നടപടി എടുത്തതെന്ന അവകാശവാദവുമുണ്ട്.

എപ്സ്റ്റീനും പെൺ സുഹൃത്തു ഗിഫ്ലൈൻ മാക്സ്‌വെല്ലും കൂടി നടത്തിയ ലൈംഗിക അതിക്രമങ്ങൾ ആദ്യം പോലിസിനെ അറിയിച്ച മരിയ ഫാർമർ ആ ഫയലുകൾ പുറത്തു വരുന്നത് ഇരകൾക്കു നീതി നൽകുന്നതിന്റെ തുടക്കമാവുമെന്നു ചൂണ്ടിക്കാട്ടി.

Advertisment