കുട്ടികളിലെ കാൻസർ ഗവേഷണം ഊർജിതമാ ക്കാനുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് ഒപ്പിട്ടു

New Update
Nuh

കുട്ടികളിലെ കാൻസർ സംബന്ധിച്ച ഗവേഷണം ഊർജിതമാക്കാനുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. എ ഐ സാങ്കേതിക വിദ്യയുടെ പിൻബലം ഗവേഷത്തിനു നൽകാനും നിർദേശമുണ്ട്.

Advertisment

2019ൽ താൻ തുടങ്ങി വച്ച ചൈൽഡ്ഹുഡ് കാൻസർ ഡേറ്റ ഇനിഷ്യേറ്റിവിനു ഫണ്ടിങ് ഇരട്ടിയാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

ചികിത്സകൾ തുറന്നു കിട്ടാനും കുടുംബങ്ങളെ ശക്തമാക്കാനും ട്രംപിന്റെ ഉത്തരവ് സഹായിക്കുമെന്നു ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി പറഞ്ഞു. "ഓരോ കുട്ടിക്കും ആരോഗ്യത്തോടെയും കരുത്തോടെയും വളർന്നു വരാൻ അത് അവസരം നൽകുകയാണ്."

എലാ വർഷവും നാലു ലക്ഷം കുട്ടികൾക്കും 19ൽ താഴെയുള്ള കൗമാരക്കാർക്കും കാൻസർ ബാധിക്കുന്നുണ്ടെന്നു ലോകാരോഗ്യ സംഘടന പറയുന്നു. രക്താർബുദം, തലച്ചോറിനെ ബാധിക്കുന്ന കാൻസർ തുടങ്ങിയവയാണ് അതിൽ പ്രധാനം.

Advertisment