ഫോസ്റ്റർ കെയർ ആധുനികമാക്കാൻ സഹായിക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു

New Update
B

കുട്ടികളെ എടുത്തു വളർത്തുന്ന ഫോസ്റ്റർ കെയർ സംവിധാനം ആധുനികമാക്കാൻ പ്രഥമ വനിത മെലാനിയ ട്രംപ് നടത്തുന്ന നീക്കത്തിനു പിൻബലം നൽകി പ്രസിഡന്റ് ഡോണൾഡ്  'ഫോസ്റ്ററിങ് ദി ഫുചർ ' എക്സിക്യൂട്ടീവ് ഓർഡറിൽ വ്യാഴാഴ്ച്ച ഒപ്പുവച്ചു.

Advertisment

അപായം നേരിടുന്ന കുട്ടികളെയും അനാഥരെയും പരിപാലിക്കുന്നത് ഒരു സമൂഹത്തിന്റെ നിലവാരം കാണിക്കുന്ന അളവുകോലാണെന്നു ബൈബിൾ ഉദ്ധരിച്ചു ട്രംപ് പറഞ്ഞു. "നമ്മൾ അമേരിക്കയെ വീണ്ടും മഹത്തരമാക്കുമ്പോൾ ഫോസ്റ്റർ കെയറിലുള്ള കുട്ടികളെ സംരക്ഷിക്കയും ചെയ്യും.''

ഓരോ കുട്ടിക്കും സുരക്ഷിത ഭവനം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. "ഓരോ അമേരിക്കൻ കുട്ടിക്കും സുരക്ഷയും സ്നേഹവും കിട്ടുന്ന ഭവനം ഉണ്ടാവണമെന്ന് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നു. അതിനു തയാറുള്ള മഹത്തായ കുടുംബങ്ങൾക്കു പിന്തുണ നൽകാൻ നമ്മൾ ഉറച്ചിട്ടുണ്ട്."

ഫോസ്റ്റർ കെയറിൽ നിന്ന് വർഷം തോറും 15,000 ചെറുപ്പക്കാർ പുറത്തു വരുന്നുണ്ടെന്നു ട്രംപ് ചൂണ്ടിക്കാട്ടി. "നിർഭാഗ്യമെന്നു പറയട്ടെ, അതിൽ വലിയൊരു ഭാഗം ആളുകൾക്ക് സ്വയം പര്യാപ്തത നേടാൻ കഴിയാതെ കഷ്ടപ്പെടേണ്ടി വരുന്നു. ഞാൻ ഒപ്പിടുന്ന ഈ ഉത്തരവ് ആ യുവാക്കൾക്ക് വളരെ സന്തുഷ്ടവും വിജയകരവുമായ ജീവിതം കണ്ടെത്താൻ സഹായിക്കും."

മെലാനിയ ആണ് അമേരിക്കൻ യുവതയോടുള്ള സമർപ്പണത്തിന്റെ പേരിൽ ഈ ഉത്തരവിനു പ്രചോദനം നൽകിയതെന്നു ട്രംപ് പറഞ്ഞു.

Advertisment