New Update
/sathyam/media/media_files/2025/10/25/bbb-2025-10-25-06-42-37.jpg)
പ്രസിഡന്റ് റൊണാൾഡ് റെയ്ഗൻ തീരുവകളെ വിമർശിച്ചു നടത്തിയ പ്രസംഗത്തിന്റെ ഏതാനും ഭാഗങ്ങൾ എടുത്ത് ഒന്റേരിയോ പ്രവിശ്യ നൽകിയ പരസ്യത്തിന്റെ പേരിൽ ക്ഷുഭിതനായ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ നിർത്തിവച്ചു.
Advertisment
1987ൽ റെയ്ഗൻ നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ മാത്രം എടുത്താണ് പരസ്യം ചെയ്തിട്ടുള്ളതെന്നു റെയ്ഗൻ ഫൗണ്ടേഷൻ പറയുന്നു. വ്യാജ പരസ്യമാണിത് എന്നാണ് ട്രംപിന്റെ ആരോപണം.
ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് കാനഡ.പ്രധാനമന്ത്രി മാർക്ക് കാർണിയെ ട്രംപ് അടുത്തയാഴ്ച്ച സൗത്ത് കൊറിയയിൽ അപ്പെക് ഉച്ചകോടിയിൽ കാണുന്നുണ്ട്.
താരിഫുകൾ സംബന്ധിച്ച യുഎസ് സുപ്രീം കോടതി വിധിയെ സ്വാധീനിക്കാനാണ് കാനഡ ശ്രമിച്ചതെന്നും ട്രംപ് ആരോപിച്ചു. കാർണി പ്രതികരിച്ചിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us