വാഷിങ്ടണ്‍: ജൂണ്‍ ഒന്നുമുതല്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി.
ആഴ്ചകളുടെ ഇടവേളക്കുശേഷമാണ് താരിഫ് ഭീഷണിയുമായി ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഏപ്രില്‍ ആദ്യം ചൈനക്കുമേല്‍ 145 ശതമാനം അടക്കം ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളുടെ ഇറക്കുമതിക്കും ട്രംപ് വന്‍ നികുതി ചുമത്തിയത് ആഗോള വിപണിയില്‍ വില്‍പനക്ക് ഇടയാക്കിയിരുന്നു.
യു.എസിലേക്ക് കയറ്റുമതി നടത്തുകയെന്ന ഒറ്റ ലക്ഷ്യത്തില്‍ രൂപവത്കരിച്ച യൂറോപ്യന്‍ യൂനിയനുമായുള്ള ചര്‍ച്ചകള്‍ എവിടെയുമെത്തിയില്ലെന്നും ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. നിലവില്‍ 60 ദശലക്ഷത്തിലേറെ ഫോണുകളാണ് യു.എസില്‍ വില്‍ക്കപ്പെടുന്നത്. എന്നാല്‍, ഒരു മൊബൈല്‍ ഫോണ്‍ കമ്പനിക്കും യു.എസില്‍ നിര്‍മാണ പ്ളാന്റില്ല.
അതേസമയം, ട്രംപിന്റെ 50 ശതമാനം നികുതി ഭീഷണിയെ കുറിച്ച് യൂറോപ്യന്‍ യൂനിയന്‍ പ്രതികരിച്ചിട്ടില്ല. യൂറോപ്യന്‍ യൂനിയന്‍ വ്യാപാര മേധാവി മാരോസ് സെഫ്കോവിച്ചും യു.എസ് വ്യാപാര മേധാവി ജാമിസണ്‍ ഗ്രീറും തമ്മിലുള്ള ചര്‍ച്ചക്കുവേണ്ടി കാത്തിരിക്കുകയാണ് അവര്‍. നിലവില്‍ 50000 കോടി യൂറോയുടെ ഉല്‍പന്നങ്ങളാണ് യു.എസിലേക്ക് യൂറോപ്യന്‍ യൂനിയന്‍ കയറ്റുമതി ചെയ്യുന്നത്. ജര്‍മനി, അയര്‍ലന്‍ഡ്, ഇറ്റലി തുടങ്ങിയവയാണ് പ്രധാന കയറ്റുമതി രാജ്യങ്ങള്‍.