വാഷിംഗ്ടൺ ഡി സിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നു ട്രംപിന്റെ താക്കീത്

New Update
Untitledtrmpp

വാഷിംഗ്‌ടൺ ഡി സിയിൽ മെട്രോപൊളിറ്റൻ പോലീസ് ഐ സി ഇയുമായി സഹകരണം നിർത്തിയാൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് താക്കീതു നൽകി. "കുറ്റകൃത്യങ്ങൾ തിരിച്ചു വരാൻ ഞാൻ അനുവദിക്കില്ല," ട്രംപ് പറഞ്ഞു.

Advertisment

വാഷിംഗ്ടണിൽ ഫെഡറൽ സേനയെ വിന്യസിച്ചു ക്രൈം തുടച്ചു നീക്കി എന്നാണ് അദ്ദേഹത്തിൻ്റെ അവകാ "നമ്മുടെ തലസ്ഥാനം ഇപ്പോൾ വളരെ, വളരെ സുരക്ഷിതമായി.

"റെസ്റ്റോറന്റുകളിൽ കച്ചവടം തകർക്കുന്നു. വർഷങ്ങളായി പുറത്തിറങ്ങി ഭക്ഷണം കഴിക്കാൻ മടിച്ചിരുന്നവർ ഇപ്പോൾ അതിന് തയ്യാറാവുന്നു. ഇതൊരു സുരക്ഷിത നഗരമാണ്."

മേയർ മുറിയൽ ബൗസർ തീവ്ര ഇടതുപക്ഷത്തിനു കീഴടങ്ങിയെന്നു അദ്ദേഹം ആരോപിച്ചു. അപകടകാരികളായ അനധികൃത കുറിയേറ്റക്കാരെ നീക്കം ചെയ്യുന്ന ഐ സി ഇ യുമായി സഹകരിക്കില്ലെന്നാണ് അവർ അറിയിച്ചിട്ടുള്ളത്. അങ്ങിനെ വന്നാൽ ഡി സി വീണ്ടും ക്രിമിനൽ നഗരമാവും.

"വാഷിംഗ്ടണിൽ ഉള്ളവർ വിഷമിക്കേണ്ട. ഞാൻ നിങ്ങളുടെ കൂടെയുണ്ട്. ഫെഡറൽ നിയന്ത്രണം നടപ്പാക്കാൻ മടിക്കില്ല. നാഷണൽ എമർജൻസി വിളിക്കും."

Advertisment