/sathyam/media/media_files/2025/09/17/vvvv-2025-09-17-04-40-59.jpg)
ന്യൂ യോർക്ക് മേയർ സ്ഥാനത്തേക്കു മത്സരിക്കുന്ന ഡെമോക്രാറ്റിക് ഇടതുപക്ഷ സ്ഥാനാർഥി സോഹ്രാൻ മാംദാനിക്കു ഗവർണർ കാത്തി ഹോക്കൽ പിന്തുണ പ്രഖ്യാപിച്ചതിനാൽ ന്യൂ യോർക്കിനുള്ള ഫെഡറൽ ഫണ്ടുകൾ മരവിപ്പിക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് താക്കീതു നൽകി.
ഹോക്കലിന്റെ പ്രഖ്യാപനം തന്നെ ഞെട്ടിച്ചെന്നു ട്രംപ് പറഞ്ഞു. "അത് ന്യൂ യോർക്ക് സിറ്റിക്കു വിനാശകരമാണ്. വാഷിംഗ്‌ടൺ അത് സസൂക്ഷ്മ്‌മം നിരീക്ഷിക്കും.ഗുണമില്ലാത്ത സ്ഥലത്തേക്ക് നല്ല പണം അയച്ചിട്ടു കാര്യമില്ല."
മാംദാനിയുമായി ഭിന്നതകൾ ഉണ്ടെന്നു ഹോക്കൽ പറഞ്ഞിരുന്നു. എന്നാൽ നഗരത്തിൽ സാധാരണക്കാർക്കു ജീവിക്കാൻ കഴിയുന്ന വിധം ജീവിതഭാരം കുറയ്ക്കുന്നതിൽ ശ്രദ്ധ വയ്ക്കുന്ന നേതാവാണ് മാംദാനി എന്നതു കൊണ്ട് പിന്തുണയ്ക്കുന്നു.
ന്യൂ യോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച എൻഡോഴ്സ്മെന്റ് മാംദാനിക്ക് ലഭിക്കുന്ന എറ്റവും വലിയ പിൻബലമാണ്. ഡെമോക്രാറ്റിക് പാർട്ടിക്ക് കരുത്തേറിയ നഗരത്തിൽ അവരുടെ ഏറ്റവും പ്രബലയായ നേതാവാണ് ഹോക്കൽ. അവർ പിന്തുണ പ്രഖ്യാപിച്ചതോടെ മൗനം പാലിച്ചു നിൽക്കുന്ന മറ്റു പ്രമുഖ പാർട്ടി നേതാക്കൾക്കു മേൽ സമമർദ്ദമേറുന്നു. യുഎസ് ഹൗസ് മൈനോറിറ്റി ലീഡർ ഹകീം ജെഫ്രിസ്, സെനറ്റ് മൈറേ ലീഡർ ചക്ക് ഷൂമർ എന്നീ നഗരവാസികളുടെ നേരെ ശ്രദ്ധ തിരിയുന്നു.