ടൈലനോൾ ഓട്ടിസമുണ്ടാക്കുമെന്നു ട്രംപ് പ്രഖ്യാപിക്കും, ലുക്കോവോറിൻ ഓട്ടിസത്തിനു പരീക്ഷിക്കാൻ നീക്കം

New Update
Bhhb

ഗർഭിണികൾ ടൈലനോൾ വേദനസംഹാരി ഉപയോഗിക്കുന്നത് ഓട്ടിസത്തിനു കാരണമാവും എന്ന പേരിൽ ആ മരുന്നു നിയന്ത്രിക്കാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങാൻ കഴിയുന്ന അസെറ്റാമിനോഫെൻ ഔഷധം കടുത്ത പനിയുണ്ടെങ്കിൽ മാത്രമേ ഉപയോഗിക്കാവൂ എന്നു തിങ്കളാഴ്ച്ച ഓവൽ ഓഫിസ് പത്രസമ്മേളനത്തിൽ സ്ത്രീകളെ ഉപദേശിക്കാനാണ് പ്രസിഡന്റ് ട്രംപ് ഉദ്ദേശിക്കുന്നതെന്ന് യുഎസ് മാധ്യമങ്ങൾ പറഞ്ഞു.

Advertisment

ക്യാൻസറിനും രക്തക്കുറവിനും നൽകുന്ന ലുക്കോവോറിൻ ഓട്ടിസത്തിനു ഉപയോഗിക്കാൻ കഴിയുമോ എന്നു പരിശോധിക്കുന്നുണ്ട്. അതിന്റെ വിവരങ്ങളും തിങ്കളാഴ്ച്ച പുറത്തു വിടുമെന്നു 'ന്യൂ യോർക്ക് പോസ്റ്റ്' പറഞ്ഞു.

"ഓട്ടിസത്തിനു പരിഹാരം കണ്ടെത്തിയെന്നു തോന്നും എന്നു പ്രസിഡന്റ് ട്രംപ് ഞായറാഴ്ച്ച പറഞ്ഞിരുന്നു. "അതേക്കുറിച്ചുള്ള പത്ര സമ്മേളനം അതിപ്രധാനമായി ഞാൻ കാണുന്നു."

യുഎസിൽ 2022ൽ എട്ടു വയസുള്ള 31 കുട്ടികളിൽ ഒരാൾക്ക് എന്ന നിരക്കിൽ ഓട്ടിസം കണ്ടെത്തിയതായി ഔദോഗിക ഡാറ പറയുന്നു.

ടൈലനോൾ ഉൾപ്പെടെ അസെറ്റാമിനോഫെൻ ഔഷധങ്ങളെ യുഎസ് ഗവൺമെന്റ് ഓട്ടിസവുമായി ബന്ധപ്പെടുത്തുന്നത് ഇതാദ്യമാണ്.

ഗർഭിണികൾ അസെറ്റാമിനോഫെൻ കഴിച്ചാൽ ഓട്ടിസവും എ ഡി എച് ഡിയും ഉൾപ്പെടെയുള്ള രോഗങ്ങൾക്കു സാധ്യതയുണ്ടെന്നു മൗണ്ട് സിനായിലെ ഇകഹാൻ സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

ഏറെ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണ് അതെന്നു ഗവേഷകരിൽ ഒരാളായ ഡോക്‌ടർ ഡിഡിയർ പ്രാദാ ചൂണ്ടിക്കാട്ടി.

Advertisment