വാഷിംഗ്ടണ്‍ ഡിസിയില്‍ വീടില്ലാത്തവരെ ഒഴിപ്പിക്കാൻ സേനയെ വിന്യസിക്കും; ട്രംപ്

New Update
Untitledtrmpp

വാഷിംഗ്ൺ ഡിസി: രാജ്യതലസ്ഥാനത്തെ കുറ്റകൃത്യങ്ങൾ തടയുന്നതിനും വീടില്ലാത്തവരെ ഒഴിപ്പിക്കുന്നതിനുമായി നടപടി സ്വീകരിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗണിലെ ഭവനരഹിതരെ ഒഴിപ്പിക്കാൻ 500 ഫെഡറൽ നിയമ നിർവ്വഹണ ഉദ്യോഗസ്ഥരെയും നാഷണൽ ഗാർഡിനെയും

Advertisment

വിന്യസിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. കൂടാതെ വാഷിംഗ്‌ടൺ പൊലീസിനെ ഫെഡറൽ നിയന്ത്രണത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാഖ്, ബ്രസീൽ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളുടെ തലസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സുരക്ഷയുടെ കാര്യത്തിൽ വാഷിംഗ്‌ടൺ മോശം അവസ്ഥയാണെന്നും ട്രംപ് പറയുന്നു.

ഭവനരഹിതരെ അറസ്റ്റ് ചെയ്യുന്നത് എളുപ്പമാക്കുന്ന ഉത്തരവിൽ കഴിഞ്ഞ മാസം ട്രംപ് ഒപ്പുവച്ചിരുന്നു. ഏകദേശം 3,782 ഭവനരഹിതർ വാഷിംഗ്‌ടൺ ഡിസിയിൽ ഉണ്ടെന്നാണ് കണക്കുകൾ. ഇതിൽ 800 പേർ തെരുവുകളിലാണ് താമസിക്കുന്നത്. വാഷിംഗ്‌ടൺ ഡിസി ഒരു സംസ്ഥാനമല്ലാത്തതിനാൽ, ഫെഡറൽ സർക്കാരിന് പ്രാദേശിക നിയമങ്ങളിൽ ഇടപെടാൻ അധികാരമുണ്ട്.

അതേസമയം ട്രംപിന്റെ നടപടികളിൽ വാഷിംഗ്‌ടൺ ഡി സി മേയർ മുരിയൽ ബൗസർ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. നഗരത്തിൽ കുറ്റകൃത്യങ്ങൾ വർധിച്ചിട്ടില്ലെന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടെ അത് കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും മേയർ പറയുന്നു. വാഷിംഗ്‌ടൺ ഡിസിയെ ബാഗ്ദാദുമായി താരതമ്യം ചെയ്ത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെയും മേയർ വിമർശിച്ചു.

Advertisment