Advertisment

സിലിൻസ്കിയുമായി കൂടിക്കാഴ്ച നടത്തുമെന്നു ട്രംപ്; യുദ്ധം അവസാനിപ്പിക്കും

New Update
jhgedgnsoe

യുഎൻ സമ്മേളനത്തിന് ന്യൂ യോർക്കിൽ എത്തിയ യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സിലിൻസ്കിയെ വെള്ളിയാഴ്ച ട്രംപ്  ടവറിൽ സ്വീകരിക്കുമെന്നു മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച്ച മാധ്യമങ്ങളെ അറിയിച്ചു.റഷ്യയുമായി യുദ്ധാവിരാമത്തിനു കരാർ ഉണ്ടാക്കാൻ കഴിയാത്തതിനു സിലിൻസ്കിയെ വിമർശിച്ചു മണിക്കൂറുകൾക്കുള്ളിലാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. "പ്രസിഡന്റ് സിലിൻസ്കിക്ക് എന്നെ കാണണമെന്നു പറഞ്ഞു. നാളെ രാവിലെ ഏതാണ്ട് 9:45നു ഞാൻ അദ്ദേഹത്തെ ട്രംപ് ടവറിൽ വച്ചു കാണും."

Advertisment

അദ്ദേഹം കൂട്ടിച്ചേർത്തു: "യുക്രൈനിൽ സംഭവിക്കുന്നത് നാണക്കേടാണ്. ഇത്രയേറെ മരണങ്ങൾ, ഒട്ടേറെ നശീകരണം, ഭീകരം."യുദ്ധം അവസാനിക്കാൻ യുക്രൈന്റെ ഭൂമി റഷ്യയ്ക്ക് വിട്ടുകൊടുക്കേണ്ടി വരുമോ എന്നു ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞത് ഇങ്ങിനെ: "നമുക്ക് സമാധാനം കൈവരിക്കാം. നമുക്ക് സമാധാനം വേണം. മരണവും നശീകരണവും നിർത്തണം അല്ലേ? അത് നല്ല കാര്യമല്ലേ?"ട്രംപിന്റെ എതിരാളി വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ സിലിൻസ്കി വൈറ്റ് ഹൗസിൽ  കണ്ടിരുന്നു. പ്രസിഡന്റ് ജോ ബൈഡനും ഉണ്ടായിരുന്നു.യുദ്ധം നിർത്താൻ ട്രംപിന്റെ കൈയ്യിൽ അദ്ദേഹം അവകാശപ്പെടുന്നതു പോലൊരു പരിഹാരമൊന്നും ഉണ്ടെന്നു താൻ കരുതുന്നില്ല എന്നു സിലിൻസ്കി 'ന്യൂ യോർക്കർ' മാസികയോടു പറഞ്ഞതിൽ ട്രംപ് അസന്തുഷ്ടി പ്രകടിപ്പിച്ചു. "ഞാൻ അതിനോട് യോജിക്കുന്നില്ല. അദ്ദേഹത്തിന് എന്നെ അറിയില്ല.

യുദ്ധം അവസാനിപ്പിക്കാൻ ഒരു കരാറുണ്ടാക്കാൻ എനിക്ക് കഴിയും എന്നാണെന്റെ വിശ്വാസം."പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഒരൊറ്റ ദിവസം കൊണ്ട് യുദ്ധം താൻ തീർത്തു കൊടുക്കുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. യുക്രൈനു ബൈഡൻ ഭരണകൂടം പണവും ആയുധവും നൽകുന്നതിനെ അദ്ദേഹം നിശിതമായി വിമർശിച്ചിട്ടുമുണ്ട്.

എന്നു മാത്രമല്ല, താൻ പ്രസിഡന്റ് ആയിരുന്നെങ്കിൽ യുക്രൈനെ ആക്രമിക്കാൻ റഷ്യ തുനിയില്ലായിരുന്നു എന്നു വരെ അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്. യുക്രൈന്റെ തന്റെ കണ്ണിന്റെ കൃഷ്ണമണി ആണെന്ന് റഷ്യൻ നേതാവ് പുട്ടിൻ പറഞ്ഞപ്പോൾ അവിടെ ആക്രമണം നടത്തുന്ന കാര്യം ചിന്തിക്കുക പോലും ചെയ്യേണ്ട എന്നാണ് താൻ അദ്ദേഹത്തോടു പറഞ്ഞെതെന്നു ട്രംപ് പറയുന്നു.സിലിൻസ്കിയുമായുള്ള കൂടിക്കാഴ്ചയിൽ എന്ത് സംഭവിക്കുമെന്നു കണ്ടോളൂ എന്നദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. "എല്ലാം ശരിയാകും, എനിക്കതിനു കഴിയും."
.

Advertisment