പൊതുമേഖലാ എണ്ണക്കമ്പനികൾ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങൽ നിർത്തിവച്ചതായി റിപ്പോർട്ടുകൾ വന്ന് ഒരു ദിവസം കഴിഞ്ഞപ്പോൾ, സർക്കാർ വൃത്തങ്ങൾ ആ അവകാശവാദങ്ങൾ തള്ളി രംഗത്ത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയതായി മനസിലാക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകളെ തള്ളിയ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതി വിപണി ശക്തികളുടെയും ദേശീയ താൽപ്പര്യത്തിന്റെയും അടിസ്ഥാനത്തിലാണ് നടക്കുന്നതെന്ന് വ്യക്തമാക്കി.
റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ നിർത്തിവച്ചതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത് ഒരു "നല്ല നടപടി" എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് പരാമർശം എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും എണ്ണ വാങ്ങൽ നിർത്തിയെന്ന വാദം ശരിയാണോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് ട്രംപ് സമ്മതിച്ചിരുന്നു .
"ഇന്ത്യ ഇനി റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. അതാണ് ഞാൻ കേട്ടത്. അത് ശരിയാണോ അല്ലയോ എന്ന് എനിക്കറിയില്ല. അതൊരു നല്ല നടപടിയാണ്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം." ഒരു റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.
ഇതേസമയം അമേരിക്കയുടെ ശിക്ഷാനടപടികളും ഭീഷണികളും വകവയ്ക്കാതെ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുകയാണ്. ഇന്ത്യയ്ക്ക് ഇതിന്റെ പേരില്‍ റഷ്യയില്‍ നിന്ന് ഇളവും ലഭിക്കുന്നുണ്ട് എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റിഫൈനറികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പ് ലിമിറ്റഡ് (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പ് ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പ് ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നിവ റഷ്യന്‍ വിതരണക്കാരില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുകയാണെന്നും സ്പോട്ട് ഡീലുകള്‍ക്കായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, പതിവിലും മികച്ച വിലക്കുറവില്‍ ഇന്ത്യന്‍ റിഫൈനറികള്‍ രണ്ട് കാര്‍ഗോ റഷ്യന്‍ എണ്ണ വാങ്ങിയിട്ടുണ്ട്. 'റഷ്യന്‍ എണ്ണ വിതരണത്തിനായി എണ്ണ വിപണന കമ്പനികള്‍ നിലവില്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. മന്ദഗതിയിലാക്കണോ റഷ്യന്‍ എണ്ണ നിര്‍ത്തണോ എന്നതിനെക്കുറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല,'' വൃത്തങ്ങള്‍ പറഞ്ഞു.
ആഗോള എണ്ണ വിലയിലെ കുറവും കിഴിവുകള്‍ കുറയുന്നതും കാരണം റഷ്യന്‍ വിതരണം കുറഞ്ഞിരിക്കാം എന്നും പക്ഷേ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തുന്നതിനെക്കുറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര ബന്ധത്തെ അമേരിക്കൻ പ്രസിഡന്റ് നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്ത്യ, റഷ്യയുമായി എന്തു ചെയ്താലും തനിക്ക് പ്രശ്‌നമില്ലെന്ന് പറഞ്ഞ ട്രംപ്, ഇരു രാജ്യങ്ങൾക്കും “നിർജ്ജീവമായ സമ്പദ്‌വ്യവസ്ഥകൾ” ആണുള്ളതെന്നും ആരോപിച്ചു. “റഷ്യയുമായി ഇന്ത്യ എന്ത് ചെയ്താലും എനിക്ക് പ്രശ്‌നമില്ല. അവർക്ക് അവരുടെ നിർജ്ജീവമായ സമ്പദ്‌വ്യവസ്ഥയെ ഒരുമിച്ച് തകർക്കാൻ കഴിയും, എനിക്ക് എല്ലാം പ്രധാനമാണ്,” ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറഞ്ഞിരുന്നു.