Advertisment

യുഎസിലെ ഹമാസ് അനുകൂലികളായ വിദ്യാർഥികളുടെ സ്റ്റുഡന്റ് വീസ റദ്ദാക്കുമെന്ന് ട്രംപ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
jnj k

വാഷിങ്ടൻ: അമേരിക്കയിലെ  ഹമാസ് അനുകൂലികളായ വിദ്യാർഥികളുടെ സ്റ്റുഡന്റ് വീസ റദ്ദാക്കുമെന്ന് ഡോണൾഡ് ട്രംപ് ഭരണകൂടം അറിയിച്ചു. ജൂതവിരോധ കുറ്റങ്ങൾ തടയുന്നതിനായി എല്ലാ ജൂതവിരുദ്ധ കുറ്റങ്ങളിലും പ്രോസിക്യൂഷൻ നടപടികൾ ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

Advertisment

സ്ഥാപനങ്ങൾക്കും സംഘടനകൾക്കും നൽകുന്ന ഫെഡറൽ വായ്പകളും  സഹായങ്ങളും മരവിപ്പിക്കാനുള്ള നീക്കം ഫെഡറൽ കോടതി തിങ്കളാഴ്ച വരെ തടഞ്ഞു. വലിയ ആശക്കുഴപ്പത്തിനിടയാക്കിയ തീരുമാനം നടപ്പാകുന്നതിനു തൊട്ടു മുൻപാണ് ഡിസ്ട്രിക്ട് ജഡ്ജി ലോറൻ എൽ.അലിഖാന്റെ ഉത്തരവെത്തിയത്.

നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 19 വയസ്സിൽ താഴെയുള്ളവർ ലിംഗമാറ്റം നടത്തുന്നതു തടയുന്ന എക് സിക്യൂട്ടീവ് ഉത്തരവിൽ  ബുധനാഴ്ച ട്രംപ് ഒപ്പുവച്ചു. ലിംഗമാറ്റം തടയുന്നതിനുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്ന് ട്രംപ് പറഞ്ഞു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവർ സൈനിക സർവീസിൽ ചേരുന്നതു തടയുന്നതിന് നിയമപരിഷ്കരണത്തിന് ട്രംപ് പെന്റഗണിനു നിർദേശം നൽകിയിരുന്നു.








Advertisment