/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
യുക്രൈൻ റഷ്യക്കു ഭൂമി വിട്ടുകൊടുക്കണമെന്ന ആവശ്യം അലാസ്‌ക ഉച്ചകോടിയിൽ ചർച്ച ചെയ്തെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോക്‌സ് ന്യൂസിൽ ഷോൺ ഹാനിറ്റിയോട് പറഞ്ഞു. ഉച്ചകോടി അവസാനിച്ചെന്ന് വൈറ്റ് ഹൗസും ക്രെംലിനും പ്രഖ്യാപിച്ചതിനു പിന്നാലെ, റഷ്യയുമായി ധാരണയുണ്ടാക്കാൻ അദ്ദേഹം യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കിയോട് നിർദേശിച്ചു.
യുക്രൈന് യുഎസ് നൽകുന്ന സുരക്ഷാ ഉറപ്പുകളും ചർച്ച ചെയ്തു. "അന്തിമ ധാരണകൾക്കു അടുത്തെത്തി," ട്രംപ് പറഞ്ഞു. "പക്ഷെ യുക്രൈൻ സമ്മതിക്കണം. സിലിൻസ്കിയോട് പറയാനുള്ളത് ഡീൽ ഉണ്ടാക്കുക എന്നാണ്. റഷ്യ ഒരു വലിയ ശക്തിയാണ്. യുക്രൈൻ അങ്ങിനെയല്ല."
ചർച്ചയുടെ വിശദാംശങ്ങൾ നൽകാൻ മടിച്ച ട്രംപ് ഉറപ്പിച്ചു പറഞ്ഞത് "ഒട്ടേറെ കാര്യങ്ങളിൽ യോജിപ്പുണ്ടായി" എന്നാണ്. "ഒന്നു രണ്ടു സുപ്രധാന കാര്യങ്ങളിൽ യോജിച്ചിട്ടില്ല. ഇനി അത് സിലിൻസ്കിയാണ് ചെയ്യേണ്ടത്."
ഏഴാം തവണ ചർച്ച ഉണ്ടായപ്പോൾ പുട്ടിൻ വ്യക്തമായും പൊതുവായി തന്റെ പ്രതിച്ഛായ ഉയർത്തിയെന്നു യുക്രൈൻ പാർലമെന്റിലെ വിദേശകാര്യ സമിതി അധ്യക്ഷൻ അലക്‌സാണ്ടർ മേറഷ്‌കോ പറഞ്ഞു. "അദ്ദേഹം ട്രംപിനു തുല്യനാണ് എന്ന ധാരണ ഉണ്ടാക്കി. താൻ ഒറ്റപ്പെട്ടല്ല നിൽക്കുന്നത് എന്ന സന്ദേശം അദ്ദേഹം ട്രംപിനു നൽകി."
ചർച്ച നടക്കുമ്പോഴും റഷ്യൻ പട്ടാളം യുക്രൈനിൽ കൊല നടത്തുകയാണെന്നു സിലിൻസ്കി പറഞ്ഞു.