/sathyam/media/media_files/2025/12/25/t-2025-12-25-05-07-10.jpg)
കുടിയേറ്റക്കാരുടെ മക്കളും യുഎസിനു പ്രശ്‌നമാണെന്നു പ്രസിഡന്റ് ട്രംപിന്റെ ഉന്നത സഹായി.കുടിയേറ്റക്കാർക്കെതിരായ പ്രചാരണത്തിൽ കടുത്ത ആവേശം കാട്ടുന്ന സ്റ്റീഫൻ മില്ലർ പറയുന്നത് ഏഴു പതിറ്റാണ്ടു നീണ്ട കുടിയേറ്റം കൊണ്ടു വന്ന പ്രശ്നങ്ങൾ തലമുറകളിലൂടെ നീണ്ടു പോകുന്നു എന്നാണ്.
കൊടുക്കുന്നതിൽ കൂടുതലായി എടുക്കുന്നവരാണ് കുടിയേറ്റക്കാർ എന്ന ആരോപണം തെറ്റാണെന്നു സാമ്പത്തിക കണക്കുകൾ തെളിയിക്കുന്നെങ്കിലും മില്ലർ അത് ആവർത്തിക്കുന്നു. ഇപ്പോൾ അദ്ദേഹം ഊന്നിപ്പറയുന്നത് അവരുടെ മക്കളും യുഎസിനു ബാധ്യതയാണ് എന്നാണ്.
"ഒട്ടേറെ കുടിയേറ്റ സമൂഹങ്ങളിൽ ഒന്നാം തലമുറ മാത്രമല്ല പരാജയപ്പെട്ടത്. സൊമാലിയ വ്യക്തമായ ഉദാഹരണമാണ്," അദ്ദേഹം ഫോക്സ് ന്യൂസിൽ പറഞ്ഞു.
"പിന്നീടു വന്ന തലമുറകളിലും പ്രശ്നങ്ങൾ തുടരുന്നു. അതു കൊണ്ട് ക്ഷേമ പദ്ധതികൾ ഉപയോഗിക്കുന്നവരുടെ എണ്ണം നിരന്തരം ഉയർന്നു നിൽക്കുന്നു. കുറ്റകൃത്യങ്ങൾ വളരെ കൂടുതലാണ്."
ട്രംപ് 'മാലിന്യം' എന്നു വിളിച്ച മിനസോട്ടയിലെ സോമാലിയൻ വംശജരെ കുറിച്ചു മില്ലർ ഇത്ര കൂടി പറഞ്ഞു: "വ്യക്തികളെ അല്ല, സമൂഹങ്ങളെയാണ് നമ്മൾ ഇറക്കുമതി ചെയ്തത്."
ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം സുപ്രീം കോടതിയിൽ വെല്ലുവിളി നേരിടുന്ന നേരത്താണ് മില്ലർ പുതിയ വാദവുമായി ഇറങ്ങിയത്.വിദഗ്ദ്ധർ പക്ഷെ അതു തള്ളിക്കളയുന്നു.
മൈഗ്രെഷൻ പോളിസി ഇൻസ്റ്റ്യൂട്ടിൽ യുഎസ് ഇമിഗ്രെഷൻ പ്രോഗ്രാം അസോഷ്യേറ്റ് ഡയറക്റ്ററായ ജൂലിയ ഗേളാറ്റ് പറയുന്നത് 1960കൾക്കു ശേഷം എത്തിയ കുടിയേറ്റക്കാരുടെ മക്കൾ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കയും മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുകയും ചെയ്തിട്ടുണ്ട് എന്നാണ്. "അവർ കൂടുതൽ സമ്പാദിക്കുന്നുമുണ്ട്.ശക്തമായി യുഎസ് സമൂഹത്തിൽ ഇണങ്ങിച്ചേരുന്ന കുടിയേറ്റ കുട്ടികളുടെ ഉയർച്ചയാണ് ഓരോ പഠനവും കാട്ടിത്തരുന്നത്."
എന്നാൽ വൈറ്റ് ഹൗസ് മില്ലറെ ന്യായീകരിക്കുന്നു. "കൂട്ടത്തോടെ വരുന്ന വിദേശീയർ യുഎസ് സമൂഹവുമായി ചേരാൻ മടിക്കുന്നു. അവർ ഓടിപ്പോന്ന രാജ്യങ്ങളെ നശിപ്പിച്ച സാഹചര്യങ്ങൾ ഇവിടെയും സൃഷ്ടികാനാണു അവരുടെ ശ്രമം," വൈറ്റ് ഹൗസ് വക്താവ് അബീഗയിൽ ജാക്‌സൺ പറഞ്ഞു. "അവരുടെ പ്രശ്‌നങ്ങൾ അമേരിക്കയുടെ പ്രശ്നങ്ങളാവാൻ ഞങ്ങൾ സമ്മതിക്കില്ല."
1900 തുടക്ക കാലത്തു മില്ലറുടെ അമ്മയുടെ കുടുംബം ബെലറൂസിൽ നിന്നു കുടിയേറി എന്ന് അദ്ദേഹത്തിന്റെ പിതാവ് തന്നെ പറഞ്ഞിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us